വടക്കാഞ്ചേരി: ബിജെപി സ്ഥാനാര്‍ത്ഥിയുടെ വിജയത്തിനായി വിദ്യാര്‍ത്ഥി കൂട്ടായ്മ രംഗത്തിറങ്ങിയത് വോട്ടര്‍മാരില്‍ കൗതുകമുണര്‍ത്തി. തെക്കുംകര പഞ്ചായത്തിലെ കരുമത്ര ഒന്നാം വാര്‍ഡില്‍ ബിജെപി സ്ഥാനാര്‍ത്ഥി രാജീവന് തടത്തിലിന്റെ തെരഞ്ഞെടുപ്പ് വിജയത്തിനായാണ് പതിനഞ്ചോളം വരുന്ന വിദ്യാര്‍ത്ഥികള്‍ രംഗത്ത് ഇറങ്ങിയത്.
എല്ലാവീടുകളിലും വിദ്യാര്‍ത്ഥികള്‍ കയറിയിറങ്ങി. വിദ്യാര്‍ത്ഥികളായ വിഘ്നേഷ്, അഖില്‍ പുതിയേടത്ത്, അഭിജിത്ത് തടത്തില്‍, വിദ്യ, മഞ്ജു, ജിത്തു, ചിഞ്ചു തുടങ്ങിയവര്‍ നേതൃത്വം നല്കി. പ്രചരണത്തിനിടെ ചിലയിടങ്ങളില്‍ സ്ഥാനാര്‍ത്ഥിയും എത്തിയപ്പോള്‍ ഇവരുടെ ആവേശം നിറഞ്ഞു. സ്ഥാനാര്‍ത്ഥിയുടെ ചിത്രവും ചിഹ്നവും അടങ്ങിയ കാര്‍ഡുമായാണ് ഇവര്‍ വീടുകളില്‍ കയറിയിറങ്ങിയത്. ശക്തമായ മത്സരം നടക്കുന്ന ഇവിടെ ബിജെപി വ്യക്തമായ ഭൂരിപക്ഷത്തോടെ ജയിച്ച് കയറുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: