തിരുവനന്തപുരം: ബിജെപിക്കെതിരെ നടത്തിയ ദുഷ്പ്രചരണങ്ങള്‍ സിപിഎമ്മിനും യുഡിഎഫിനും തിരിച്ചടിയാകുമെന്ന് ഒ. രാജഗോപാല്‍. തിരുവനന്തപുരത്ത് വോട്ട് രേഖപ്പെടുത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്ത് ബിജെപി തരംഗമാണുള്ളത്. എസ്എന്‍ഡിപിയുമായുള്ള സഖ്യം ബിജെപിക്ക് ഗുണം ചെയ്യും. തെരഞ്ഞെടുപ്പിന്റെ അസനാനഘട്ടം വരെയും ഇടത് വലത് സ്ഥാനാര്‍ത്ഥികള്‍ ബിജെപിക്ക് വോട്ട് ചെയ്യരുതെന്നാണ് ആവശ്യപ്പെട്ടത്.
ഇത് ജനം തിരിച്ചറിയും. തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ബിജെപിക്ക് വലിയ മുന്നേറ്റമുണ്ടാകും. തിരുവനന്തപുരത്ത് വോട്ടിംഗ് ക്രമീകരണങ്ങളില്‍ പാളിച്ചയുണ്ടായെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: