ആലപ്പുഴ: തെരഞ്ഞെടുപ്പില്‍ ബിജെപി- എസ്എന്‍ഡിപി സഖ്യത്തിന് പിന്തുണ നല്‍കുമെന്ന് അംബേദ്കര്‍ സ്റ്റഡി സര്‍ക്കിള്‍ പ്രസിഡന്റ് എന്‍. ദിവാകരന് മുട്ടം പത്രസമ്മേളനത്തില്‍ അറിയിച്ചു.
ദളിത്- പിന്നാക്ക വിഭാഗങ്ങള്‍ക്ക് പിന്തുണയര്പ്പിക്കാവുന്ന മുന്നണിയാണ് ബിജെപി- എസ്എന്‍ഡിപി കൂട്ടുകെട്ട്. പിന്നാക്ക വിഭാഗങ്ങളുടെ അഭിമാനമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി. സംവരണം തുടരുമെന്ന മോദിയുടെ ഉറപ്പില്‍ സംശയിക്കേണ്ട യാതൊരു സാഹചര്യവും ഇല്ല.
ഇടതു-വലതു മുന്നണികള്‍ കുപ്രചാരണം അഴിച്ചുവിടുകയാണ്. പാര്‍ലമെന്റില്‍ 120 പട്ടികജാതി-വര്‍ഗ്ഗ എംപിമാര്‍ ഉള്ളതില്‍ 110 പേരും ബിജെപിക്കാരാണ്.
അവര്‍ ദളിത് പ്രശ്നങ്ങള്‍ പരിഹരിക്കും. ഭാരതത്തിലെ പിന്നാക്ക വിഭാഗങ്ങള്‍ ബിജെപിയെയാണ് പിന്തുണയ്ക്കുന്നതെന്ന് വ്യക്തമാക്കുന്നതാണ് ഇത്. കമ്യൂണിസ്റ്റുകള്‍ നുണപ്രചാരണം നടത്തി ദളിത്- പിന്നാക്ക വിഭാഗങ്ങളെ തുടര്‍ച്ചയായി കബളിപ്പിക്കുകയാണ്. വിദ്യാസമ്പന്നര്‍ ഇന്ന് ദളിത് വിഭാഗങ്ങളില്‍ ഏറെയുണ്ടെന്നും ഇനിയും ഇത്തരം കുപ്രചാരണങ്ങള്‍ വിലപ്പോകില്ലെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സെക്രട്ടറി എന്‍. അരവിന്ദാക്ഷന് നായര്‍, സെക്രട്ടറി എന്‍.ആര്. ബാബു, ആര്. സത്യപാലന് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: