കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പിന്റെ രണ്ടാമത്തേയും അവസാനത്തേയും ഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലായി 1.39കോടി വോട്ടര്‍മാര്‍ ഇന്ന് വോട്ട് രേഖപ്പെടുത്തുന്നത്.
12,651 വാര്‍ഡുകളിലായി 44,388 സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്. ആദ്യ മണിക്കൂറില്‍ പതിനെട്ട് ശതമാനം പോളിംഗ് രേഖപ്പെടുത്തിയെന്നാണ് കണക്ക്. മധ്യകേരളത്തില്‍ കഴിഞ്ഞ ദിവസം രാത്രി കനത്ത മഴയായിരുന്നു. രാവിലെയും മഴ തുടരുകയാണ്. അതിനാല്‍ തന്നെ പോളിംഗ് മന്ദഗതിയിലാണ് നടക്കുന്നത്.
രാവിലെ ഏഴുമുതല്‍ വൈകുന്നേരം അഞ്ചുവരെയാണു തെരഞ്ഞെടുപ്പ്. വൈകുന്നേരം അഞ്ചിനു ക്യൂവില്‍ നില്‍ക്കുന്നവര്‍ക്കു ടോക്കണ്‍ നല്കി വോട്ടു ചെയ്യാന്‍ അവസരം നല്‍കും. രണ്ടാംഘട്ടത്തില്‍ 1,39,97,529 വോട്ടര്‍മാരില്‍ പുരുഷന്മാരെ അപേക്ഷിച്ചു സ്ത്രീകളുടെ എണ്ണം കൂടുതലാണ്. ഏഴു ജില്ലകളിലായി 86,08,540 സ്ത്രീ വോട്ടര്‍മാരാണുള്ളത്. പുരുഷന്മാരുടെ എണ്ണം 53,89,079 മാത്രം. ഇതില്‍ മലപ്പുറത്താണു കൂടുതല്‍ വോട്ടര്‍മാരുള്ളത്. ഇവിടെ 29,05103 പേര്‍ക്കാണു സമ്മതിദാനാവകാശമുള്ളത്.
കൊച്ചിയില്‍ ദക്ഷിണ മേഖല നാവിക കമാന്‍ഡിനു സമീപം കടാരി ബാഗിലുള്ള കേന്ദ്രീയ വിദ്യാലയത്തിലെ ബൂത്തില്‍ വെള്ളം കയറിയതിനാല്‍ പോളിംഗ് വൈകിയാണ് തുടങ്ങിയത്. ആലപ്പുഴ ജില്ലയിലെ കക്കാഴം, മുഹമ്മ, പത്തിയൂര്‍, ആറാട്ടുപുഴ എന്നിവിടങ്ങളിലെ ബൂത്തുകളില്‍ വോട്ടിംഗ് യന്ത്രം തകരാറിലായി. തുടര്‍ന്ന് പുതിയ യന്ത്രം കൊണ്ടുവന്നാണ് വോട്ടിംഗ് തുടര്‍ന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: