ആലപ്പുഴ: വോട്ടെണ്ണുന്നതിനു മുമ്പ് തന്നെ എസ്എന്‍ഡിപി ആദ്യ റൗണ്ട് വിജയം നേടിക്കഴിഞ്ഞതായി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് മാദ്ധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. കണിച്ചുകുളങ്ങരയില്‍ വോട്ടു രേഖപ്പെടുത്തിയശേഷം മാദ്ധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബിജെപി- എസ്എന്‍ഡിപി സഖ്യം പ്രതീക്ഷയ്ക്ക് അനുസരിച്ച് മുന്നേറ്റമുണ്ടാക്കും. ഇത്തവണ 20,000ഓളം വാര്‍ഡുകളില്‍ ബിജെപി മത്സരിച്ചുവെന്നതുതന്നെ നേട്ടമാണ്. ഇരുമുന്നണികളുടെയും കുപ്രചരണങ്ങള്‍ തള്ളി വോട്ടര്‍മാര്‍ ബിജെപി- എസ്എന്‍ഡിപി സഖ്യത്തെ സ്വീകരിച്ചുകഴിഞ്ഞു.
എസ്എന്‍ഡിപി ശക്തമായ നിലപാട് സ്വീകരിച്ചതിനാല്‍ ഇത്തവണ ഭൂരിപക്ഷ സമുദായങ്ങളില്‍പ്പെട്ടവരെ കൂടുതലായി സ്ഥാനാര്‍ത്ഥികളാക്കാന്‍ എല്ലാ മുന്നണികളും തയ്യാറായി. കാലങ്ങളായി അവഗണിക്കപ്പെട്ടിരുന്ന പിന്നാക്ക സമുദായങ്ങളില്‍പ്പെട്ടവര്‍ക്കും കാര്യമായി സീറ്റുകള്‍ ലഭിച്ചു. ഇത് എസ്എന്‍ഡിപിയുടെ നിലപാടിന്റെ വിജയമാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: