തിരുവനന്തപുരം കോര്‍പ്പറേഷനില്‍ യുഡിഎഫിനെ പിന്തള്ളി ബിജെപി രണ്ടാം സ്ഥാനത്ത്. കോര്‍പ്പറേഷനില്‍ 17 ഇടങ്ങളിലാണ് ബിജെപിക്ക് മുന്നേറ്റം. യുഡിഎഫിന് ഇവിടെ ഒമ്പത്
ഇടങ്ങളില്‍ മാത്രമാണ് മുന്നേറാന്‍ സാധിച്ചിരിക്കുന്നത്.
കഴിഞ്ഞ തവണ തിരുവനന്തപുരത്ത് ബിജെപി ആറ് ഇടങ്ങളില്‍ മാത്രമാണ് വിജയിച്ചിരുന്നത്. അതേസമയം എല്‍ഡിഎഫ് ഇവിടെ മേല്‍ക്കൈ നേടിയിട്ടുണ്ട്. 33 ഇടങ്ങളിലാണ് എല്‍ഡിഎഫ് മുന്നേറുന്നത്.
അതേസമയം തിരുവനന്തപുരത്ത് ബിജെപിയുടെ മേയര്‍ സ്ഥാനാര്‍ഥി തോറ്റു. റീ കൗണ്ടിങ് നടന്ന തിരുവനന്തപുരം വഞ്ചിയൂരില്‍ ബിജെപി സ്ഥാനാര്‍ഥി അശോക് കുമാര്‍ രണ്ടു വോട്ടിനു തോറ്റു. ഇവിടെ ബിജെപി റീകൗണ്ടിംഗ് ആവശ്യപ്പെട്ടിട്ടുണ്ട്
വടകര മുനിസിപ്പാലിറ്റിയില്‍ രണ്ടിടത്ത് ബിജെപി വിജയിച്ചു. കോഴിക്കോട് കോര്‍പ്പറേഷനിലും ബിജെപി അക്കൗണ്ട് തുറന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: