എല്‍ഡിഎഫ് യുഡിഎഫ് മുന്നണികളെ ഞെട്ടിച്ചു കൊണ്ട് തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ബിജെപിക്ക് വന്‍ മുന്നേറ്റം. എല്‍ഡിഎഫ് 42 സീറ്റുകളില്‍ മുന്നേറുമ്പോള്‍ ബിജെപി ചരിത്ര കുതിപ്പാണ് തിരുവനന്തപുരത്ത് കാഴ്ച്ചവച്ചത്. ബിജെപി തിരുവനന്തപുരത്ത് 34 സീറ്റുകളിലാണ് മുന്നേറുന്നത്.
ബിജെപി തിരുവനന്തപുരത്ത് പത്ത് സീറ്റില്‍ കൂടിയാല്‍ ഒരു പവന് സമ്മാനം എന്ന് പറഞ്ഞ സിപിഎം നേതാവും തിരുവനന്തപുരം എംഎല്‍എയുമായ ശിവന് കുട്ടിയെ പോലും ബിജെപിയുടെ മുന്നേറ്റം അമ്പരിപ്പിച്ചു. വെറും ആറ് സീറ്റില്‍ നിന്നാണ് പ്രതിപക്ഷ പാര്‍ട്ടിയെന്ന നിലയിലേക്ക് ബിജെപി കുതിച്ചുയര്‍ന്നത്.
സിപിഎമ്മിന്റെ മേയര്‍ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ജയന് ബാബു പോലും ബിജെപിക്ക് മുന്നില്‍ അടിയറവ് വച്ചു കഴിഞ്ഞു. തിരുവനന്തപുരം സെന്‍ട്രലിലാണ് ബിജെപി കൂടുതലും നേട്ടം കൊയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: