കൊച്ചി: ബാര്‍ കോഴ വിവാദങ്ങള്‍ക്കിടയിലും മന്ത്രി കെ.എം. മാണി കടന്നുകൂടി, പക്ഷേ ഞെങ്ങിഞെരുങ്ങി. പാലാ നഗരസഭയില്‍ മാണിവോട്ടുചെയ്ത 22-ാം വാര്‍ഡില്‍ യുഡിഎഫിന്റെ ഷെറിന് തോമസ് വിജയിച്ചത് വെറും നാല് വോട്ടിന്. എതിര് സ്ഥാനാര്‍ത്ഥി സ്വതന്ത്ര ബിന്ദു മനത്താനത്തിന് 253 വോട്ടുകിട്ടി, ഷെറിന് 257-ഉം.
ഇതാദ്യമായി പാലാ നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ത്ഥി വിജയിച്ചു. ആകെ 26 സീറ്റില്‍ 20 എണ്ണം യുഡിഎഫിനു കിട്ടി. എല്‍ഡിഎഫ് നാല് സീറ്റു നേടി.
ബാര്‍കോഴ ആരോപണം ജനങ്ങള്‍ തള്ളിയതിനു തെളിവാണ് ഈ വിജയമെന്ന് മാണി അവകാശപ്പെട്ടു. എന്നാല്‍, പാല മാത്രമല്ല കേരളം. കാസര്‍കോടു മുതല്‍ തിരുവനന്തപുരംവരെ കേരളമാണെന്ന് ബാര്‍കോഴക്കേസില്‍ മാണിയെ വിമര്‍ശിച്ചിരുന്ന ടി.എന്‍. പ്രതാപന് തിരിച്ചടിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: