കോണ്‍ഗ്രസുമായ് രഹസ്യ ധാരണ ഉണ്ടാക്കാനുള്ള സിപിഎം നീക്കത്തെ കുറിച്ച് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന് നിലപാട് പറയണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്. ബംഗാളില്‍ ഇരു പാര്‍ട്ടികളും തമ്മില്‍ ധാരണയിലെത്തി കഴിഞ്ഞു. കേരളത്തിലും രഹസ്യമായി സഖ്യത്തിന് ശ്രമിക്കുകയാണ്.
ടിപി ചന്ദ്രശേഖരന് വധക്കേസില്‍ സിബിഐ അന്വേഷണത്തിന് സര്‍ക്കാര്‍ ശുപാര്‍ശ ചെയ്യാത്തതും സോളാര്‍ കേസ് സിബിഐയ്ക്ക് വിടാന്‍ പിണറായി ആവശ്യപ്പെടാത്തും ഈ ധാരണയുടെ അടിസഥാനത്തിലാണ്. ഈ കാര്യത്തില്‍ വിഎസ്സിന്റെ അഭിപ്രായം വ്യക്തമാക്കണം. കേരളത്തിലെത്തുന്ന കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അഴിമതിയെ കുറിച്ച് നിലപാട് വ്യക്തമാക്കണമെന്നും കുമ്മനം ആവശ്യപ്പെട്ടു. ഇല്ലാത്ത അഴിമതിയുടെ പേരില്‍ പാര്‍ലമെന്റ് സ്തംഭിപ്പിക്കുകയായിരുന്നു കോണ്‍ഗ്രസ്.
ക്രിക്കറ്റുമായി ബന്ധപ്പെട്ട അഴിമതിയില്‍ കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റലിയുടെ പേര് ആരോപണമുന്നയിച്ചവര്‍ പറഞ്ഞിരുന്നില്ല. എന്നിട്ടും ജെയ്റ്റ്ലി രാജിവയ്ക്കണമെന്നാവശ്യപ്പെട്ടായിരുന്നു പാര്‍ലമെന്റ് സ്തംഭനം. മദ്ധ്യപ്രദേശില്‍ വ്യാപം അഴിമതി അന്വേഷിക്കാന്‍ ഉത്തരവിടുകയാണ് ബിജെപി സര്‍ക്കാര്‍ ചെയ്തത്. ഉത്തരവിട്ട മുഖ്യമന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ടായിരുന്നു പാര്‍ലമെന്റ് കോണ്‍ഗ്രസ് സ്തംഭിപ്പിച്ചത്. കേരളത്തില്‍ സോളാര്‍ കേസില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും അഴിമതി കാട്ടിയെന്ന് വിജിലന്‍സ് കോടതി തന്നെ പരാമര്‍ശിച്ചിരിക്കുന്നു. എന്നിട്ടും അഴിമതിക്കാരെ പിന്തുണയ്ക്കുന്ന നിലപാടാണ് കോണ്‍ഗ്രസിന്റേത്. കേരളത്തിലെത്തുന്ന രാഹുല്‍ ഗാന്ധി ഈ കാര്യത്തില്‍ നിലപാട് പറയണം.
മാനവും മര്യാദയും മൂല്യബോധവുമുണ്ടെങ്കില് ഈ കാര്യത്തില്‍ എ.കെ.ആന്റണി മറുപുടി പറയണം. ഇത്രയും വലിയ അഴിമതി നടത്തിയിട്ടും അഴിമതിയുടെ വിശ്വരൂപം കാട്ടി അഴിഞ്ഞാടുകയാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍. കോടികളുടെ അഴിമതിയാണ് ഒന്നിന് പുറകെ ഒന്നായെത്തുന്നത്. കേരളത്തിന്റെ ചരിത്രത്തില്‍ ഇത്രയേറെ അഴിമതി കാണിച്ച സര്‍ക്കാരുണ്ടായിട്ടില്ല. സര്‍ക്കാരിന് ഗുഡ് സര്‍ട്ടിഫിക്കറ്റ് നല്‍കിയതിലൂടെ എ.കെ. ആന്റണിക്കുണ്ടെന്ന് പറയുന്ന ആദര്‍ശ രാഷ്ട്രീയത്തിന് കളങ്കമാണെന്ന് കുമ്മനം പത്രസമ്മേളനത്തില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: