നാടകവേദിയിലെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണേണ്ടിയിരുന്നത് വിധികര്ത്താക്കളായിരുന്നുവെന്നും പ്രശസ്ത നാടക സംവിധായകന് സൂര്യ കൃഷ്ണമൂര്‍ത്തി. പേന താഴെവെച്ച് അവര്‍ പ്രതികരിക്കണമായിരുന്നു. യഥാര്‍ഥ കലാകാരന് ചെയ്യേണ്ടത് അതായിരുന്നുവെന്നും അദ്ദേഹം രൂക്ഷമായി പ്രതികരിച്ചു.
വര്‍ഷങ്ങളായി നാടകവേദി നേരിട്ടുകൊണ്ടിരിക്കുന്ന പ്രശ്നമാണ് ശബ്ദ സംവിധാനത്തിലെ പോരായ്മകള്‍. തിരുവനന്തപുരത്ത് നടകത്തിനയി മാത്രം തയ്യാറാക്കിയ നിരവധി വേദികളുണ്ട്. വിജെടി ഹാളും ടാഗോര്‍ തീയേറ്ററും പ്രിയദര്‍ശിനി ഹാളുമൊക്കെ തലസ്ഥാനത്തുള്ളപ്പോള്‍ ഇരുമ്പ് ചട്ടക്കൂടിനുള്ളില്‍ നാടകം അവതരിപ്പിക്കേണ്ട ഗതികേട് എന്തിനാണ്.
തലസ്ഥാനത്ത് തന്നെ നിരവധി നാടക പ്രവര്‍ത്തകരുണ്ട്. ആരോടും അഭിപ്രായം ചോദിച്ചിട്ടില്ല. വേദി തന്നെ കാഴ്ചയെ മറക്കുന്നതാണ്. നാടകത്തെ സ്നേഹിക്കുന്ന ഒരു കലാകാരനും ഇത് അംഗീകരിക്കാനാകില്ലെന്നും സൂര്യ കൃഷ്ണമൂര്‍ത്തി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: