‘കല്ക്കരിതിന്നും തീവണ്ടി’യില്നിന്ന് ലോകനിലവാരമുള്ള ട്രെയിന്‍ സര്വീസിലേക്കുകുതിക്കുന്ന ഭാരത റെയില്‍വേക്ക് ഏറെ ഊര്‍ജ്ജം പകരുന്നതായി മന്ത്രി സുരേഷ് പ്രഭുവിന്റെ ബജറ്റ് പ്രഖ്യാപനങ്ങള്‍.
- സുരക്ഷയ്ക്ക് ഏറ്റവും പുതിയ സാങ്കേതിക വിദ്യ വിനിയോഗിക്കും.
- സ്റ്റേഷനുകളില്‍ 2500 കുടിവെള്ള വിതരണ യന്ത്രങ്ങള്‍ സ്ഥാപിക്കും. ജനറല്‍ ക്ലാസുകളില്‍ മൊബൈല്‍ ഫോണ്‍ ചാര്‍ജിങ് സംവിധാനം. റസ്റ്റ് റൂമുകള്‍ക്ക് ഓണ്‍ലൈന്‍ ബുക്കിങ്. അത് മണിക്കൂറുകള്‍ അടിസ്ഥാനമാക്കി.
- ട്രെയിനുകളില്‍ 17,000 ബയോ ടോയ്ലറ്റുകള്. 475 സ്റേഷനുകളില്‍ കക്കൂസ് സൗകര്യം വര്‍ദ്ധിപ്പിക്കും. ലോകത്താദ്യമായി, ഭാരത റെയില്‍വേ കണ്ടുപിടിച്ച ബയോ വാക്വം ടോയ്ലറ്റ് ഡിബിആര്ടി രാജധാനിയില്‍ ഘടിപ്പിക്കും.
- അഞ്ചുമിനിട്ടില്‍ ടിക്കറ്റ്: 1780 ഓട്ടോമാറ്റിക് ടിക്കറ്റ് മെഷിനുകളും 225 കാഷ് കോയിന് മെഷീന്, സ്മാര്‍ട് കാര്‍ഡ് ടിക്കറ്റ് മെഷീന് എന്നിവ സ്ഥാപിക്കും.
- മിനുട്ടില്‍ 2,000 ടിക്കറ്റെടുക്കാവുന്ന നിലവിലെ സംവിധാനം 7,200 ആക്കും. ഒരേസമയം 40,000 പേര്‍ക്ക് ഉപയോഗിക്കാവുന്ന ഓണ്‍ലൈന്‍ സംവിധാനം 1,20,000 ആക്കും.
- പണം നേരിട്ടുകൊടുക്കാതെ റിസര്‍വേഷന്‍ ഇല്ലാത്ത ടിക്കറ്റ് എടുക്കാന്‍ മൊബൈല്‍ ആപ്ലിക്കേഷന്‍.
- ദിവ്യാംഗര്‍ക്ക് (അംഗപരിമിതര്‍) ഒരു തവണ രജിസ്റ്റര്‍ ചെയ്താല്‍ ഓണ്‍ലൈനില്‍ ആനുകൂല്യം സ്ഥിരമായി ലഭിക്കുന്ന സംവിധാനം.
- ദിവ്യാംഗര്‍ക്ക് ഓണ്‍ലൈനില്‍ വീല്‍ചെയര്‍ ബുക്ക് ചെയ്യാം, ബ്രെയ്ലി സംവിധാനമുള്ള പുതിയ റെയില്‍ കോച്ചുകള്‍.
- ഈ വര്‍ഷം 100 സ്റ്റേഷനുകളില്‍ വൈ ഫൈ സംവിധാനം, അടുത്ത രണ്ടുവര്‍ഷത്തില്‍ 400 സ്റ്റേഷനില്‍.
- മികച്ച സുരക്ഷയ്ക്ക് പൂര്‍ണസമയം പ്രവര്‍ത്തിക്കുന്ന 182 ഹെല്‍പ്പ് ലൈന്‍.
- അപകടങ്ങള്‍ ഇനിയും കുറയ്ക്കാന്‍ കുടുതല്‍ സാങ്കേതിക സംവിധാനം.
- ട്രെയിന്‍ യാത്രക്കാര്‍ക്കുവേണ്ടി എഫ്എം റേഡിയോ കമ്പനികളുമായ ചേര്‍ന്ന് പ്രത്യേക വിനോദ പരിപാടികള്‍.
- ഗവേഷണ-വികസന പരപാടിള്ക്ക് ലക്ഷ്യമിട്ട്, സാങ്കേതിക സംവിധാനവും സൗകര്യവും മെച്ചപ്പെടുത്താന്‍ പ്രത്യേക സ്ഥാനപം തുടങ്ങും.
- പ്രമുഖ റെയില്‍ പദ്ധതികളുടെ നടപടികളും പുരോഗതിയും വിലയിരുത്താന്‍ പുതിയ ആളില്ലാ വിമാനം, സാറ്റലൈറ്റ് സാങ്കേതിക വിദ്യ എന്നിവ വിനിയോഗിക്കും.
- സൂപ്പര്‍ ഫാസ്റ്റ്-എക്സ്പ്രസ് വണ്ടികളുടെ വേഗത മണിക്കൂറില്‍ 25 കിലോ മീറ്റര്‍ കൂടി കൂട്ടും.
- വിദേശികള്‍ക്ക് വിദേശ ക്രെഡിറ്റ്-ഡെബിറ്റ് കാര്‍ഡുപയോഗിച്ച് ടിക്കറ്റെടുക്കാന്‍ മൂന്നു മാസത്തിനകം സൗകര്യം.
വടക്കുകിഴക്കിനും കശ്മീരിനും കൂടുതല്‍ പാതകള്‍
വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെയും ജമ്മുകശ്മീരിനെയും രാജ്യത്തിന്റെ റെയില്‍വേ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കും. അസമിലെ സില്‍ച്ചാര്‍ സെക്ഷനില്‍ ബാരക് താഴ്വരകളെ രാജ്യത്തിന്റെ മറ്റുപ്രദേശങ്ങളുമായി ബന്ധിപ്പിക്കുന്ന ബ്രോഡ്ഗേജ് ലൈന്‍ തുറന്നു. ത്രിപുരയുടെ തലസ്ഥാനമായ അഗര്‍ത്തലയിലേക്ക് ഇതുനീട്ടും. മിസോറം, മണിപ്പൂര്‍ സംസ്ഥാനങ്ങളെയും ഇതിന്റെ ഭാഗമാക്കും. കത്കല്-ഭൈരാബി, അരുണാചല്‍-ജിറിബാം ലൈനുകള്‍ ബ്രോഡ്ഗേജാക്കും. കശ്മീരില്‍ കത്ര-ബനിബാള് പദ്ധതി 2016-17ല്‍ പൂര്‍ത്തീകരിക്കും. 95 കിലോമീറ്റര്‍ ടണലില്‍ 35 കിലോമീറ്റര്‍ പൂര്‍ത്തിയായി. ഇരട്ടപാതയുള്ള രണ്ട് പാലങ്ങള്‍ മാര്‍ച്ചില്‍ തുറക്കും.
അതിവേഗ പാതകള്‍ക്ക് മുന്‍ഗണന
വടക്ക്-തെക്ക്, കിഴക്ക്-പടിഞ്ഞാറ്, കിഴക്കന്‍ തീരദേശ അതിവേഗ പാതകള്‍ക്ക് മുന്‍ഗണന. ദല്‍ഹി-ചെന്നൈ, ഖരഗ്പൂര്‍-മുംബൈ, ഖരഗ്പൂര്‍-വിജയവാഡ എന്നിവയാണ് അതിവേഗ പാതകള്‍. പൊതു-സ്വകാര്യ പങ്കാളിത്തതോടെ പദ്ധതി.
പാത വൈദ്യുതീകരണം
അഞ്ചുവര്‍ഷത്തിനുള്ളില്‍ പാത വൈദ്യുതീകരണം പൂര്‍ത്തിയാക്കും. ഈ വര്‍ഷം 1,600 കിലോമീറ്ററും, അടുത്ത വര്‍ഷം 2,000 കീലോമീറ്ററുമാകും യാത്രയ്ക്ക് സജ്ജമാക്കുക. വൈദ്യുതീകരണത്തിന് 50 ശതമാനം അധികം തുക നീക്കിവയ്ക്കും. 10 മുതല്‍ 15 വര്‍ഷംവരെ നീണ്ടേക്കാവുന്ന പദ്ധതികളാണ് അഞ്ചുവര്‍ഷത്തിനുള്ളില്‍ പൂര്‍ത്തീകരിക്കുന്നത്.
പുതിയ പാതകള്‍
2,800 കിലോമീറ്റര്‍ പുതിയ പാത നിര്‍മിക്കും. ഇതില്‍ 1,600 കിലോമീറ്റര്‍ ഈ വര്‍ഷം ഗതാഗതയോഗ്യമാക്കും. 2,500 ലൈനുകള്‍ ബ്രോഡ്ഗേജാക്കും. ഈ വര്‍ഷം ഒരുദിവസം ഏഴു കിലോമീറ്റര്‍ എന്ന നിലയില്‍ പാതകള്‍ പൂര്‍ത്തീകരിക്കും. 2017-18ല്‍ ഇത് 18 കിലോമീറ്ററാക്കും. തുറമുഖങ്ങളെ ബന്ധിപ്പിച്ച് പുതിയ പാതകള്‍ നിര്‍മിക്കുന്നതിനും നിര്‍ദേശം.
റെയില്‍ യൂണിവേഴ്സിറ്റി
ഗുജറാത്തിലെ വഡോദരയില്‍ നിലവിലുള്ള ദേശീയ റെയില്‍ ഇന്‍സ്റ്റിറ്റ്യൂട്ടാണ് റെയില്‍വേ യൂണിവേഴ്സിറ്റിയായി ഉയര്‍ത്തുന്നത്. ഉദ്യോഗസ്ഥ പരിശീലനത്തിനായി 1930ലാണ് ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിച്ചത്. ലാല്‍ബാഗിലെ പ്രതാപ് വിലാസ് പാലസിലെ 55 ഏക്കറിലേക്ക് 1952ല്‍ മാറ്റിസ്ഥാപിച്ചു. സെക്കന്തരാബാദ്, ജമാല്‍പൂര്‍, പൂനെ എന്നിവിടങ്ങിള്‍ നിര്‍ദിഷ്ട യൂണിവേഴ്സിറ്റിക്ക് സാറ്റലൈറ്റ് സെന്ററുകളും സ്ഥാപിക്കും. ഭാരതത്തിലെയും വിദേശത്തെയും വിവിധ സര്‍വകലാശാലകളുമായും റെയില്‍ യൂണിവേഴ്സിറ്റി സഹകരിക്കും.
സ്റ്റേഷന് നവീകരണം
400 സ്റ്റേഷനുകള്‍ പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ നവീകരിക്കും. ഇതിനുള്ള നടപടികള്‍ വേഗത്തില്‍ തുടങ്ങും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: