55-ാമത് സംസ്ഥാന സ്കൂള്‍ കലോത്സവം രണ്ടാം ദിവസത്തിലേക്ക് കടക്കുമ്പോള്‍ ഉയരുന്ന ചോദ്യമുണ്ട്. കലോത്സവത്തിന് നല്‍കാനുള്ള സന്ദേശമെന്താണ്. കേരളത്തിന്റെ പരിച്ഛേദമായി കോഴിക്കോട് മാറുമ്പോള്‍ ഇവിടെ എത്തിച്ചേര്‍ന്ന ജനസാഗരത്തിനോട് എന്താണ് പങ്കുവെയ്ക്കാനുള്ളത്. നിര്‍ഭയം സന്തുഷ്ടം ബാല്യം എന്നതായിരുന്നു പാലക്കാട് നടന്ന 54-ാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തിന്റെ സന്ദേശം
. അടുത്ത കലോത്സവത്തിന് മുന്‍കൂട്ടി സന്ദേശം നിശ്ചയിക്കുമെന്നും സന്ദേശം ജനങ്ങളിലേക്കെത്തിക്കാന്‍ കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്നും പാലക്കാട് കലോത്സവം നടക്കുമ്പോള്‍ മന്ത്രിമാരും വിദ്യാഭ്യാസവകുപ്പിലെ ഉന്നതരും വ്യക്തമാക്കിയിരുന്നു. എന്നാല്‍ കലോത്സവം കോഴിക്കോട്ടെത്തിയപ്പോള്‍ സംഘാടകര്‍ അക്കാര്യം മറന്നതുപോലെയാണ് കാര്യങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: