ചെണ്ടവാദ്യകലയ്ക്ക് അഭിമാനിക്കാവുന്ന മുഹൂര്‍ത്തമാണിത്. ചെണ്ടമേളം കേരളത്തിന് ആവശ്യം തന്നെയെന്ന് തെളിയിക്കുകയാണ് ഹയര്‍സെക്കന്ററി വിഭാഗത്തിലെ ചെണ്ട മേള മത്സരത്തിലൂടെ നടന്നതെന്ന് ചെണ്ട വാദ്യഗുരു മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാര്‍ പറഞ്ഞു. അപ്പീലിലൂടെ വന്നതടക്കം 25 ടീമുകളാണ് മത്സരത്തില്‍ പങ്കെടുത്തത്. 55 വര്‍ഷത്തെ സംസ്ഥാന സ്കൂള്‍ കലോത്സവ ചരിത്രത്തില്‍ തന്നെ ആദ്യമായാണ് ഒരു ടീമിനും സി ഗ്രേഡ് കിട്ടിയില്ല എന്നത്. 19 ടീമിന് എ ഗ്രേഡും 6 ടീമിന് ബി ഗ്രേഡുമാണ് ലഭിച്ചത്.
കാലത്ത് ഒമ്പതര മണിക്കു തന്നെ മത്സരം ആരംഭിച്ചുവെങ്കിലും മത്സരം കഴിയുമ്പോള്‍ വൈകിട്ട് നാലര മണി കഴിഞ്ഞിരുന്നു. മത്സരാര്‍ത്ഥികളും കുടുംബാംഗങ്ങളും ആശാന്മാരും മാത്രമായിരുന്നു ആസ്വാദകരായി കൂടുതലും സദസ്സില്‍ ഉണ്ടായിരുന്നത്.
കഴിഞ്ഞ വര്‍ഷങ്ങളില്‍ ഉള്ളതിനേക്കാള്‍ ചെണ്ടമേളത്തില്‍ ടീമുകള്‍ നിലവാരം പുലര്‍ത്തിയെന്നും ഇതില്‍ തന്നെ ഇലത്താളവാദനം നടത്തിയവര്‍ കടുതല്‍ ശ്രദ്ധിക്കപ്പെട്ടുവെന്നും ചെണ്ടവാദ്യമത്സരം ജഡ്ജ് ചെയ്ത മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: