ലോവര്‍ അപ്പീലും ഹയര്അപ്പീലും കടന്ന് സംസ്ഥാന സ്കൂള്‍കലോത്സവം വിജിലന്‍സ് പരാതിയിലെത്തി നില്ക്കുന്നു. ഹൈസ്കൂള്‍ വിഭാഗം ഗിത്താര്‍ വാദനത്തിലെ വിധിനിര്‍ണ്ണയത്തില്‍ അപാകമുണ്ടെന്ന് കാണിച്ചാണ് വിജിലന്‍സിന് പരാതി നല്‍കിയിരിക്കുന്നത്. അത്തോളി ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്കൂളിലെ മത്സരാര്‍ത്ഥിയുടെ രക്ഷിതാവാണ് കോഴിക്കോട് വിജിലന്‍സിന് പരാതി നല്‍കിയത്.
ഹയര്‍ അപ്പീല്‍ പരാതി നല്‍കിയെങ്കിലും തീരുമാനം പക്ഷപാതപരമാണെന്ന് ആക്ഷേപിച്ചാണ് രക്ഷിതാവ് വിജിലന്‍സിനെ സമീപിച്ചിരിക്കുന്നത്.
തിങ്കളാഴ്ച നടന്ന ഗിത്താര്‍ മത്സരത്തില്‍ വിധിനിര്‍ണ്ണയവുമായി ബന്ധപ്പെട്ട പരാതികളാണ് വിജിലന്‍സിലെത്തി നില്‍ക്കുന്നത്. ഹയര്‍ അപ്പീലില്‍ വീഡിയോ പരിശോധിച്ചെങ്കിലും മാര്‍ക്ക് നിലയില്‍ മാറ്റം വരുത്തേണ്ടതില്ലെന്ന തീര്‍പ്പിനെതിരെയാണ് രക്ഷിതാക്കള്‍ പരാതിനല്‍കിയിരിക്കുന്നത്.
കലോത്സവത്തില്‍ ഇതുവരെ 374 ഹയര്‍ അപ്പീലാണുണ്ടായിരിക്കുന്നത്. 1447 ലോവര്‍ അപ്പീലുണ്ടായി. ഹൈസ്കൂള്‍ വിഭാഗത്തില്‍ 577ഉം ഹയര്‍സെക്കണ്ടറി വിഭാഗത്തില്‍ 789ഉം അറബിക് കലോത്സവത്തില്‍ 31ഉം സംസ്കൃത കലോത്സവത്തില്‍ 50ഉം അപ്പീലുകളുണ്ടായി. ചില വിധികര്‍ത്താക്കള്‍ സംശയത്തിന്റെ നിഴലിലാണെന്ന് ഒരു ഉയര്‍ന്ന ഉദ്യോഗസ്ഥന് വെളിപ്പെടുത്തി. ലഭിച്ച ഹയര്‍ അപ്പീലുകളില്‍ പൂര്‍ണ്ണമായും തീര്‍പ്പ് കല്പിക്കാനായിട്ടില്ല. അപ്പീല്‍ പരാതികളിലും കോഴിക്കോട് ചരിത്രം സൃഷ്ടിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: