സംസ്ഥാനസ്കൂള്‍ കലോത്സവത്തില്‍ ഹൈസ്കൂള്‍ വിഭാഗത്തില്‍ പാലക്കാട് ആലത്തൂര്‍ ബിഎസ്എസ് ഗുരുകുലം എച്ച്എസ്എസ്സ് 116 പോയിന്റുനേടി ഒന്നാമതെത്തി. 108 പോയിന്റുമായി കോഴിക്കോട് സില്‍വര്‍ ഹില്‍സ് എച്ച്എസ്എസ് രണ്ടും കാസര്‍കോട് കാഞ്ഞങ്ങാട് ദുര്‍ഗ എച്ച്എസ്എസ് (86) മൂന്നും സ്ഥാനം നേടി.
ഹയര്‍സെക്കന്ററി വിഭാഗത്തില്‍ കോഴിക്കോട് സില്‍വര്‍ഹില്‍സ് എച്ച്എസ്എസ്സ് 155 പോയിന്റുമായി ഒന്നാം സ്ഥാനം നേടി. ആലപ്പുഴ മന്നാര്‍ എന്‍.എസ് ബോയ്സ് എച്ച്എസ്എസ്(116) രണ്ടും പാലക്കാട് ആലത്തൂര്‍ ബിഎസ്എസ് ഗുരുകുലം എച്ച്എസ്എസ് (102) മൂന്നും സ്ഥാനം നേടി.
സംസ്കൃതോത്സവത്തില്‍ ഇടുക്കി നരിയംപാറ എംഎംഎച്ച്എസ് (69) ഒന്നും കൊല്ലം പാരിപ്പള്ളി എഎസ്എച്ച്എസ്എസ് (55) രണ്ടും കാസര്‍കോട് നീലേശ്വരം രാജാസ് എച്ച്എസ്(43) മൂന്നും സ്ഥാനം നേടി.
അറബിക് കലോത്സവത്തില്‍ ഇടുക്കി കല്ലാര്‍ ജിഎച്ച്എസ്എസ് (45) ഒന്നും കോട്ടയം മേവല്ലൂര്‍ കെഎംഎച്ച്എസ് (39) രണ്ടും തിരുവനന്തപുരം കഴക്കൂട്ടം അല്‍ ഉത്മാന് ഇഎംഎച്ച്എസ്എസ് (30) മൂന്നും സ്ഥാനം സ്ഥാനം നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: