റിയൊ ഡി ജനീറോ: ഒളിമ്പിക്സിനെത്തിയ ഹോക്കി ടീമിന്റെ താമസ സ്ഥലത്ത് മതിയായ സൗകര്യങ്ങളില്ലെന്ന് ആരോപിച്ച് കോച്ച് ഇന്ത്യൻ സംഘത്തലവന് കത്ത് നൽകി. കഴിഞ്ഞ ദിവസമാണ് ടീം റിയോയിലെത്തിയത്. ഇതുവരെയും ഇവർക്കിരിക്കാൻ മതിയായ കസേരകളോ ടെലിവിഷനോ ലഭിച്ചിട്ടില്ലെന്ന് കത്തിൽ കോച്ച് റോളാന്റ് ഓൾട്ട്മാൻസ് ആരോപിച്ചു. കളിക്കാരുടെ അപ്പാർട്ടുമെന്റുകളിൽ യാതൊരു സൗകര്യവും ഇല്ല.
രണ്ട് ദിവസമായിട്ടും പ്രശ്നത്തിൽ നടപടികളുണ്ടായിട്ടില്ല. അടിസ്ഥാന സൗകര്യമില്ലാതെ ബുദ്ധിമുട്ടുന്ന ഇന്ത്യൻ ഹോക്കിതാരങ്ങളുടെ ചിത്രങ്ങൾ രാകേഷ് ഗുപ്ത സാമൂഹ്യ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഈ ചിത്രങ്ങൾ ഹോക്കി ഇന്ത്യ പ്രസിഡന്റ് നരീന്ദർ ബത്രയുടെ ശ്രദ്ധയിലുംപെട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: