മോസ്കോ: റഷ്യന്‍ പോള്‍വാള്‍ട്ട് താരം ഇസിന് ബയേവ വിരമിച്ചു. രാജ്യാന്തര ഒളിമ്പിക് കമ്മിറ്റിയുടെ അത്ലറ്റിക് കമീഷനിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെയാണ് വിരമിക്കല്‍ പ്രഖ്യാപനം. വ്യാഴാഴ്ച നടന്ന വേട്ടെടുപ്പിലൂടെയായിരുന്നു പുതിയ പദവി തേടിയത്തെിയത്.
ഉത്തേജക ആരോപണത്തെ തുടര്‍ന്ന് രാജ്യാന്തര അത്ലറ്റിക് ഫെഡറേഷന്‍െറ വിലക്ക് മൂലം റിയോ ഒളിമ്പിക്സില്‍ മത്സരിക്കാനുള്ള അവസരം ബയേവക്ക് നഷ്ടമായിരുന്നു. 2004 ആതന്‍സ്, 2008 ബെയ്ജിങ് ഒളിമ്പിക്സുകളില്‍ സ്വര്‍ണവും, 2012 ലണ്ടനില്‍ വെങ്കലവും നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: