തിരുവനന്തപുരം: ദേശീയ ജൂനിയര്‍, സബ്ജൂനിയര് ട്രാക്ക് സൈക്ലിംഗ് ചാമ്പ്യന്‍ഷിപ്പില്‍ കേരളം ഇന്നലെ നാല് സ്വര്‍ണ്ണം കൂടി കരസ്ഥമാക്കി. ജൂനിയര്‍ ആണ്‍കുട്ടികളുടെ 1000 മീറ്റര്‍ ടൈം ട്രയലില്‍ സനുരാജ്. പി, 500 മീറ്റര്‍ ജൂനിയര്‍ പെണ്‍കുട്ടികളുടെ ടൈം ട്രയലില്‍ ഗോപിക എസ്. പ്രതാപന്, സബ് ജൂനിയര്‍ പെണ്‍കുട്ടികളുടെ ഇതേ വിഭാഗത്തില്‍ അലീന റെജി, ജൂനിയര്‍ പെണ്‍കുട്ടികളുടെ 3000 മീറ്റര്‍ ടീം പര്‍സ്യൂട്ടില്‍ അമല വിനോദ്, അമൃത രഘുനാഥ്, അര്‍ച്ചന എം.പി, വിദ്യ. ജി.എസ് എന്നിവരുമാണ് സ്വര്‍ണ്ണം നേടിയത്. 500 മീറ്റര്‍ വനിതകളുടെ ടൈം ട്രയലില്‍ ദേശീയ ഗെയിംസ് മെഡല്‍ ജേത്രി കെസിയ വര്‍ഗ്ഗീസ് വെള്ളിയും കരസ്ഥമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: