ലണ്ടന്‍: ഇന്ത്യന്‍ ബാഡ്മിന്റണിലെ സൂപ്പര്‍താരം സൈന നെഹ്വാള് ഓള് ഇംഗ്ലണ്ട് ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന്റെ വനിതാ വിഭാഗം ഫൈനലില്‍ പ്രവേശിച്ചു. ലോക മൂന്നാം നമ്പറായ സൈന ചൈനയുടെ സണ്‍ യുവിനെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് പരാജയപ്പെടുത്തിയാണ് കലാശപ്പോരാട്ടത്തിന് യോഗ്യത നേടിയത്.
50 മിനിറ്റ് മാത്രം നീണ്ടുനിന്ന പോരാട്ടത്തില്‍ 21-13, 21-13 എന്ന സ്കോറിനായിരുന്നു സൈനയുടെ ജയം. ആദ്യമായാണ് സൈന ഓള് ഇംഗ്ലണ്ട് ഓപ്പണിന്റെ ഫൈനലില്‍ പ്രവേശിക്കുന്നത്. ചാമ്പ്യന്‍ഷിപ്പില്‍ 2010, 2013 വര്‍ഷങ്ങളില്‍ സെമിഫൈനലിലെത്തിയതായിരുന്നു ഇതിന് മുന്‍പ് സൈനയുടെ ഏറ്റവും മികച്ച പ്രകടനം.
നേരത്തെ ചൈനീസ് സൂപ്പര്‍താരം വാങ് യിഹാനെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് തകര്‍ത്തായിരുന്നു സൈന സെമിയിലെത്തിയിരുന്നത്. 39 മിനിറ്റ് മാത്രം നീണ്ട കളിയില്‍ 21-19, 21-6 എന്ന സ്കോറിനായിരുന്നു സൈനയുടെ ജയം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: