നേപ്പിയര്‍: എതിരാളിയുടെ നൊമ്പരത്തിന്മേല് കിവിപ്പക്ഷികള്‍ വീണ്ടും ചിറകുകള് വിരിച്ചു. അതിലപ്പോള്‍ വിജയത്തില്‍ ചാലിച്ച പഞ്ചവര്‍ണ്ണങ്ങള്‍ ചേര്‍ന്നു.
തുടര്‍ച്ചയായ അഞ്ചാം ജയത്തോടെ ആതിഥേയരിലൊരാളായ ന്യൂസിലാന്റ് ലോകകപ്പ് പ്രയാണം രാജകീയമായി തുടര്‍ന്നു. കൊച്ചു ടീമായ അഫ്ഗാനിസ്ഥാനെ ആറു വിക്കറ്റിന് തച്ചുതകര്‍ത്താണ് ബ്ലാക്ക് ക്യാപ്സ് പൂള് എയില്‍ മറ്റൊരാധികാരിക ജയം കരസ്ഥമാക്കിയത്.
ആദ്യം ബാറ്റ് ചെയ്ത അഫ്ഗാന് 47.4 ഓവറില്‍ 186ല്‍ ചുരുണ്ടുകൂടി. ന്യൂസിലാന്റ് 36.1 ഓവറില്‍ നാലു വിക്കറ്റുകള്‍ മാത്രം നഷ്ടപ്പെടുത്തി. ലക്ഷ്യം മറികടന്നു.
വെറും 18 റണ്‍സിന് നാലു പേരെ മടക്കിയ വെറ്ററന്‍ സ്പിന്നര്‍ ഡാനിയേല്‍ വെറ്റോറിയാണ് അഫ്ഗാനെ വട്ടം കറക്കിയത്. ഏകദിനത്തില്‍ 300 വിക്കറ്റ് തികയ്ക്കുന്ന ആദ്യ കിവി ബൗളറുമായ വെറ്റോറി.
മാര്ട്ടിന് ഗുപ്റ്റിലിന്റയും (57) ക്യാപ്ടന് ബ്രണ്ടന്‍ മക്കല്ലത്തിന്റെയും (42) ബാറ്റിംഗ് ന്യൂസിലാന്റ് ചേസിങ്ങിനെ യും അനായാസമാക്കി. വെറ്റോറി കളിയിലെ കേമന്‍.
ടോസ് നേടിയ അഫ്ഗാന് ബാറ്റെടുക്കാന്‍ അമാന്തിച്ചില്ല. എന്നാല്‍ ടിം സൗത്തിയുടെയും ആദം മില്‍നെയുടെയും ട്രെന്റ് ബൗള്‍ട്ടിന്റെയും പേസ് അവര്ക്ക്താങ്ങാനാവുന്നതിനും അപ്പുറമായിരുന്നു. അതിനെക്കാളും അഫ്ഗാനെ ഭീതിയിലാഴ്ത്തി വെറ്റോറിയുടെ കുത്തിത്തിരിവുകളും കൗശലവും കൃത്യതയും.
ഉസ്മാന് ഘാനി (0), നവ്റോസ് മംഗള്‍ (27), നായകന് മുഹമ്മദ് നബി (6), അഫ്സര്‍ സസായി (0) എന്നിവര്‍ വെറ്റോറിയെ വണങ്ങി. ഒരു ഘട്ടത്തില്‍ 6ന് 59 എന്ന നിലയിലേക്ക് വഴുതിയ അഫ്ഗാനെ നജീബുള്ള സദ്റാനും (56) സമിയുള്ള ഷെന്‍വാരിയും (54) ചേര്‍ന്നാണ് കരകയറ്റിയത്. ഏഴാം വിക്കറ്റില്‍ 86 റണ്‍സ് കൂട്ടിച്ചേര്‍ക്കപ്പെട്ടു. ആക്രമണോത്സുക കാട്ടിയ നജീബുള്ള സൗത്തിയെ റൂഫിന് മുകളിലേക്കടിച്ചു.
എട്ടു ഫോറുകളും രണ്ടു സിക്സറും അടങ്ങുന്നതായിരുന്നു ആ ഇന്നിംഗ്സ്. ക്ഷമയോടെ കളിച്ച ഷെന്‍വാരി അഞ്ചു തവണ പന്ത് അതിര്‍ത്തി കടത്തി; ഒരുവട്ടം ഗ്യാലറിയിലെത്തിച്ചു. ട്രന്റ് ബൗള്‍ട്ടും (3) കോറി ആന്‍ഡേഴ്സനും (2) കിവികളുടെ മറ്റു പ്രധാന വിക്കറ്റ് വേട്ടക്കാര്‍.
ന്യൂസിലാന്റ് ബാറ്റ്സ്മാന്മാര്ക്ക് കാര്യമായ വെല്ലുവിളി ഉയര്‍ത്താന്‍ അഫ്ഗാന് പന്തേറുകാര്‍ക്ക് സാധിച്ചില്ല. തുടക്കത്തില്‍ തന്നെ മക്കല്ലം ആഞ്ഞടിച്ചപ്പോള്‍ കളിയുടെ വിധിയെഴുതപ്പെട്ടു.
19 പന്തില്‍ ആറു ഫോറുകളും ഒരു സിക്സറും പായിച്ച മക്കല്ലത്തെ മുഹമ്മദ് നബി ബൗള്‍ഡാക്കി.
ഫോം വീണ്ടെടുക്കാനുള്ള അവസരം ശരിക്കു വിനിയോഗിച്ച ഗുപ്റ്റില്‍ ഏഴു ബൗണ്ടറികള്‍ കുറിച്ചു. കെയ്ന്‍ വില്യംസനും (33) റോസ് ടെയ്ലറും (24 നോട്ടൗട്ട്) മോശമാക്കിയില്ല.
സ്കോര്‍ ബോര്‍ഡ്:
അഫ്ഗാന്- ജാവേദ് അഹമ്മദി എല്‍ബിഡബ്ല്യൂ ബി ബൗള്‍ട്ട് 1, ഉസ്മാന് ഘാനി ബി വെറ്റോറി 0, നവ് റോസ് മംഗള്‍ ബി വെറ്റോറി 27, അസ്ഗര്‍ സ്റ്റാനിക്സായി സി ഗുപ്റ്റില്‍ ബി ബൗള്‍ട്ട് 9, സമിയുള്ള ഷെന്‍വാരി സി ടെയ്ലര് ബി ആന്ഡേഴ്സന് 54, മുഹമ്മദ് നബി സി ടെയ് ലര്‍ ബി വെറ്റോറി 6, അഫ്സര്‍ സസായി എല്‍ബിഡബ്ല്യൂ ബി വെറ്റോറി 0, നജീബുള്ള സദ് റാന്‍ സി വെറ്റോറി ബി മില്‍നെ 56, ദൗലത് സദ് റാന്‍ സി റോഞ്ചി ബി ബൗള്്ട്ട് 1, ഹമീദ് ഹസന് സി മില്‍നെ ബി ആന്ഡേഴ്സന് 16, ഷപൂര്‍ സദ് റാന്‍ നോട്ടൗട്ട് 2. എക്സ്ട്രാസ് 14. ആകെ 186 (47.4 ഓവര്‍).
വിക്കറ്റ് വീഴ്ച: 1-5, 2-6, 3-24, 4-49, 5-59, 6-59, 7-145, 8-151, 9-166, 10-186
ബൗളിംഗ്: ടീം സൗത്തി 10-0-43-0, ട്രന്റ്് ബൗള്‍ട്ട് 10-2-34-3, ഡാനിയേല്‍ വെറ്റോറി 10-0-38-1, കോറി ആന്ഡേഴ്സന് 6.4-0-38-2, ഗ്രാന്റ് എലിയോട്ട് 1-0-10-0.
ന്യൂസിലാന്റ്-
മാര്ട്ടിന് ഗുപ്റ്റില്‍ റണ്ണൗട്ട് 57, ബ്രണ്ടന്‍ മക്കല്ലം ബി മുഹമ്മദ് നബി 42, കെയ്ന്‍ വില്യംസന് സി സമിയുള്ള ഷെന്‍വാരി ബി ഷപൂര്‍ സദ് റാന്‍ 33, റോസ് ടെയ്ലര് നോട്ടൗട്ട് 24, ഗ്രാന്റ് എലിയോട്ട് റണ്ണൗട്ട് 19, കോറി ആന്ഡേഴ്സന് നോട്ടൗട്ട് 7. എക്സ്ട്രാസ് 6. ആകെ 4ന് 188 (36.1)
വിക്കറ്റ് വീഴ്ച: 1-53, 2-111, 3-143, 4-175
ബൗളിംഗ്: ദൗലത് സദ് റാന്‍ 9-0-51-0, ഷപൂര്‍ സദ് റാന്‍ 10-2-45-1, ഹമീദ് ഹസന് 7-1-36-0, മുഹമ്മദ് നബി 7.1-0-39-1, സമിയുള്ള ഷെന്‍വാരി 3-0-15-0
പ്രതികരിക്കാൻ ഇവിടെ എഴുതുക: