കൊടുങ്ങല്ലൂര്‍: ക്ഷേത്രത്തിലെ നടവരവ് ആര്‍എസ്എസ് കൈക്കലാക്കുന്നുവെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവന കൊടുങ്ങല്ലൂര്‍ ക്ഷേത്രത്തെ വിവാദഭൂമിയാക്കി ക്ഷേത്രവിശ്വാസികളെ ഭിന്നിപ്പിച്ച് മുതലെടുപ്പ് നടത്താനുള്ള ഗൂഢശ്രമത്തിന്റെ ഭാഗമാണെന്ന് ഹിന്ദുഐക്യവേദി ജില്ലാകമ്മിറ്റിയോഗം അഭിപ്രായപ്പെട്ടു. ഇത്തരത്തിലുള്ള ഒരു പ്രസ്താവന ഇറക്കിയ മുഖ്യമന്ത്രി അതിന്റെ നിജസ്ഥിതി ജനങ്ങളെ അറിയിക്കാന്‍ ബാദ്ധ്യസ്ഥനാണ്. സര്‍ക്കാര്‍ സംവിധാനത്തിന്റെ കീഴിലുള്ള ദേവസ്വം ബോര്‍ഡ് ക്ഷേത്രത്തിലെ നടവരവ് ഒരു സംഘടന കൈക്കലാക്കുന്നുവെന്ന നിരുത്തരവാദപരമായ പ്രസ്താവന ദേവസ്വം ബോര്‍ഡ് ജീവനക്കാരെ അവഹേളിക്കുന്നതും അവരുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നതുമാണ്. ജില്ലാകമ്മിറ്റിയോഗത്തില്‍ ബാലന് പണിക്കശ്ശേരി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി പി.സുധാകരന്, കളരിക്കല്‍ രവീന്ദ്രനാഥ്, മധുസൂദനന് കളരിക്കല്‍, എ.എ.ഹരിദാസ്, വി.മുരളീധരന്, രാജീവ് ചാത്തംമ്പിള്ളി, ഹരി മുള്ളൂര്‍, പ്രസാദ് കാക്കശ്ശേരി, പി.എന്‍.അശോകന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: