പാലക്കാട്: മനുഷ്യന് വിശേഷബുദ്ധിയുള്ള കാലത്തോളം സമൂഹജീവിതം ഉള്ളിടത്തോളം മഹാഭാരതത്തിന്റെ പ്രസക്തി നിത്യമാണെന്ന് സ്വാമി ചിദാനന്ദപുരി. വടക്കന്തറ ക്ഷേത്രമൈതാനിയില്‍ നടന്നു വരുന്ന പ്രഭാഷണ പരമ്പരയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മഹാഭാരതത്തെ വികലമാക്കി അവതരിപ്പിക്കുവാനുള്ള ചില ആസുരിക ശക്തികളുടെ നീക്കം നടക്കുന്നതുതന്നെ ഇതിന്റെ പ്രസക്തിയേയാണ് സൂചിപ്പിക്കുന്നത്. മഹാഭാരതവും പുരാണങ്ങളും സമൂഹത്തില്‍ ചെലുത്തുന്ന സ്വാധീനം അപാരമാണ്. ഏറ്റവും ഉയര്‍ന്ന വ്യക്തികള്‍ പോലും ചില മായാവലയത്തില്‍ അകപ്പെട്ട് അധപതിക്കുന്നതിന്റെ ഉദാഹരണവും ഇതില്‍കാണാം. മഹാഭാരതത്തില്‍ ചര്‍ച്ച ചെയ്യാത്ത ഒരു വിഷയവുമില്ല. സ്വാമി പറഞ്ഞു. രാജീവ് ഇരിഞ്ഞാലക്കുട രചിച്ച സ്വാമി വിവേകാനന്ദനും കേരളവും എന്ന പുസ്തകം സ്വാമി ചിദാനന്ദപുരി സ്വാമി കൃഷ്ണാത്മാനന്ദ സരസ്വതിക്കു നല്കി പ്രകാശനം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: