പാലക്കാട്:കുട്ടികളില്‍ ധാര്‍മ്മിക ബോധം വളര്‍ത്താന്‍ രക്ഷിതാക്കള്‍ ശ്രദ്ധിക്കണമെന്ന് സ്വാമി ചിദാനന്ദപുരി. വടക്കന്തറ ക്ഷേത്രമൈതാനിയില്‍ ആരംഭിച്ച ധര്‍മ്മ പ്രഭാഷപരമ്പരയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ധാര്മ്മികബോധമുണ്ടായാല് മനുഷ്യത്വവും ഉണ്ടാവും. അതിലൂടെ മാത്രമേ ഒരു നല്ലസമൂഹത്തെ കെട്ടിപ്പടുക്കാനാവു. ആദ്ധ്യാത്മിക ചര്‍ച്ചകളിലും സത്സംഗങ്ങളിലും യുവാക്കളുടെഎണ്ണം മുന്‍കാലങ്ങളെ അപേക്ഷിച്ച് വര്‍ദ്ധിച്ചുവരുന്നത് ആശാവഹമാണ്. പലപ്പോഴും അവരുടെ ചോദ്യങ്ങള്‍ യുക്തിക്ക് നിരക്കുന്നതുമാണ്.
വീടുകളില്‍ ഇത്തരമൊരു അന്തരീക്ഷം സൃഷ്ടിക്കുവാന്‍ മുന്‍കയ്യെടുക്കേണ്ടത് അമ്മമാരാണ്. മാതാവും പിതാവും കഴിഞ്ഞേ മറ്റൊരു ആചാര്യന് സ്ഥാനമുള്ളു. ക്ഷേത്രങ്ങളിലേക്കും സത്സംഗം നടക്കുന്ന ഇടങ്ങളിലേക്കും കുട്ടികളെ കൊണ്ടുപോകുന്നതിലും ശ്രദ്ധിക്കേണ്ടതുണ്ട്. അവരുടെ പ്രായത്തിനനുസരിച്ച് വേണം ഇത്.
ക്ഷേത്രങ്ങളിലും മറ്റും സത്സംഗത്തിനായി കൂടുതല്‍ ഒത്തുചേരലുകളിലിന്നു നടക്കുന്നുണ്ട്. ഇതിനെ സമൂഹത്തിന് ഗുണകരമാക്കി മാറ്റിയെടുക്കുവാന്‍ ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: