പാലക്കാട്: ഏകസന്താനം നഷ്ടപ്പെട്ട ആദിവാസി കുടുംബത്തിന് മുമ്പില്‍ മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ആദിവാസി മേഖലയില്‍ ശിശുമരണനിരക്ക് കുറഞ്ഞതായുള്ള റിപ്പോര്‍ട്ട് അവതരിപ്പിക്കുന്നതില്‍ എന്ത്പ്രസക്തിയെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്.
ആദിവാസി ശിശുക്കളുടെ മരണം സമ്പൂര്‍ണ്ണമായി ഒഴിവാക്കാന്‍ ഊര്‍ജിത യത്നവുമായി ആരോഗ്യവകുപ്പും ജില്ലാഭരണകൂടവും മുന്നോട്ടു വരണമെന്നും കമ്മീഷന് അംഗം കെ.മാഹന്‍കുമാര്‍ ഉത്തരവില്‍ പറഞ്ഞു.
ജില്ലയിലെ ആദിവാസി മേഖലയില്‍ തുടരുന്ന ശിശുമരണങ്ങളെ കുറിച്ച് കുളപ്പുള്ളി സ്വദേശി കെ.ജയരാജന് സമര്‍പ്പിച്ച പരാതിയിലാണ് ഉത്തരവ്. കമ്മീഷന് ആരോഗ്യം, പട്ടികവര്‍ഗ്ഗ വകുപ്പ് സെക്രട്ടറിമാരില്‍ നിന്നും ജില്ലാ കളക്ടറില്‍ നിന്നും വിശദീകരണം തേടിയിരുന്നു.
പട്ടികവര്‍ഗ്ഗ വകുപ്പ് സെക്രട്ടറി റിപ്പോര്‍ട്ട് നല്‍കിയില്ല. ശിശുമരണ നിരക്ക് 2013-ല്‍ 31 ആയിരുന്നത് 2015ല്‍ പതിനാലായെന്നും 2016 നവംബര്‍ വരെ അഞ്ചായി കുറഞ്ഞെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ കമ്മീഷനെ അറിയിച്ചു.സാമൂഹ്യവും ചരിത്രപരവുമായ കാരണങ്ങളാല്‍ പിന്നിലായി പോയ നിര്ഭാഗ്യസമൂഹമാണ് ആദിവാസികളെന്ന് കമ്മീഷന് ഉത്തരവില്‍ പറഞ്ഞു.
അട്ടപ്പാടിയില്‍ 150-ലധികം ഊരുകളില്‍ ജീവിക്കുന്ന ആദിവാസികള്‍ സാമൂഹ്യവത്കരണത്തിന്റെ ആദ്യപടവുകള്‍ പോലും പിന്നിട്ടിട്ടില്ല. ഒഴിവാക്കപ്പെട്ടുപോയ ഗോത്രങ്ങളും ഒറ്റപ്പെട്ട കുടുംബങ്ങളും വികസനപ്രവര്‍ത്തനങ്ങളോട് പ്രതികരിക്കില്ല. ഇത്തരംഒറ്റയാന് സമൂഹങ്ങളെ പോഷകാഹാര പദ്ധതികളുമായും ആരോഗ്യ പരിശോധനകളുമായും സഹകരിപ്പിക്കുന്നത് ശ്രമകരം തന്നെയാണെന്ന് കമ്മീഷന്‍പറഞ്ഞു.
ആരോഗ്യപ്രവര്‍ത്തകര്‍ക്കും എസ്ടി പ്രമോട്ടര്‍മാര്‍ക്കും പത്തു വര്‍ഷത്തിനിടയില്‍ വേണ്ടത്ര വിജയിക്കാന്‍ കഴിയാത്ത പ്രദേശങ്ങളും ആദിവാസി ഗ്രൂപ്പുകളും അടയാളപ്പെടുത്തി പ്രശ്നങ്ങള്‍ പ്രതേ്യകമായി പരിഗണിക്കണമെന്ന് കമ്മീഷന് നിര്‍ദ്ദേശിച്ചു.
വംശനാശത്തിന്റെ വക്കില്‍ നിന്നും ആദിവാസികളെ സംരക്ഷിക്കേണ്ട ഉത്തരവാദിത്തം സന്നദ്ധസംഘടനകള്‍ക്കും സര്‍ക്കാരിനുമുണ്ട്.ആദിവാസി ശിശുമരണം ഒഴിവാക്കാന്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പുതുതായി സ്വീകരിക്കുന്ന മാര്‍ഗ്ഗങ്ങള്‍ ഏപ്രിലില്ഫയല് ചെയ്യണമെന്നും കമ്മീഷന് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: