പാലക്കാട്: നെഹ്റുഗ്രൂപ്പ് ചെയര്മാന് പി.കൃഷ്ണദാസിന്റെ പാസ്പോര്‍ട്ട് പിടിച്ചുവെക്കണമെന്ന് എബിവിപി ജില്ലാകളക്ടര്‍ക്കു നല്കിയനിവേദനത്തില് ആശ്യപ്പെട്ടു.
നെഹ്റു കോളേജിലെ വിദ്യാര്‍ത്ഥിയായ ജിഷ്ണു പ്രണോയ് മരിച്ച് 40ദിവസം പിന്നിട്ടിട്ടും കുറ്റക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ കഴിഞ്ഞിട്ടില്ല. കുറ്റവാളികളെ സംരക്ഷിക്കുന്ന നിലപാടാണ് പോലീസും സര്‍ക്കാരും സ്വീകരിക്കുന്നത്.
തട്ടികൊണ്ടുപോയ ചലച്ചിത്രനടിയുടെ കേസ് അന്വേഷിക്കുവാന്‍ പോലീസും ആഭ്യന്തരവകുപ്പും ദൃതികാണിക്കുമ്പോള് ജിഷ്ണു പ്രണോയിയുടെ കാര്യത്തില്‍ സ്വീകരിച്ച നിലപാട് ആശങ്കാജനകമാണ്.
ചലച്ചിത്രതാരത്തെ ആക്രമിച്ച പ്രതികളുടെ ലുക്കഔട്ട് നോട്ടിസ് പുറത്തിറക്കുമെന്ന് പറയുന്ന പോലീസ് ഈ ഉത്സാഹം ജിഷ്ണുപ്രണോയ്യുടെ കാര്യത്തില്‍ കാണിക്കുന്നില്ലെന്ന് എബിവിപി സംസ്ഥാന ജോ.സെക്ര.ദീപുനാരയണന് പറഞ്ഞു.
കുറ്റവാളികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരുംവരെ പ്രക്ഷോഭം തുടരും. ജില്ലാ കണ്‍വീനര്‍ ജി.അരുണ്‍കുമാര്‍, ജോ.കണ്‍വീനര്‍ എം.എം.ഷാജി എന്നിവരും പരാതി നല്കാന് കൂടെയുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: