മുളങ്കുന്നത്ത്ക്കാവ്: മെഡിക്കല്‍ കോളജിലെ സംരക്ഷണ വനത്തിലെ തീപിടുത്തത്തില്‍ കൂറ്റന്‍ മരം കടപുഴകി വീണ് 11 കെ വിയുടെ അഞ്ച് ഇലകട്രിക് പോസറ്റുകള്‍ തകര്‍ന്നു. മൂന്ന് ദിവസം മുമ്പുണ്ടായ തീപിടുത്തത്തെത്തുടര്‍ന്ന് ഈ ഭാഗത്ത് കൂടിയുള്ള വൈദ്യുതി വിഛേദിച്ച് വഴി തിരിച്ച് വിട്ടിരുന്നു. ഇതുമൂലം വന്‍ അപകടമാണ് ഒഴിവായത് കാടിനുള്ളിലെ കൂറ്റന്‍ മരത്തിന്റെ അടിഭാഗം കത്തി ദ്രവിച്ചാണ് മരം മറിഞ്ഞുവീഴുവാന്‍ കാരണം. ഒട്ടനവധി ഔഷധച്ചെടികള്‍ കത്തി നശിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: