കേരളശ്ശേരി : ഗ്രാമപഞ്ചായത്തിലെ തൊഴിലുറപ്പ് പദ്ധതിയിലെ രാഷ്ട്രീയ പക്ഷരാതിത്വം അവസാനിപ്പിക്കണമെന്ന് ബിജെപി കേരളശ്ശേരി പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു.
ബിജെപി പ്രവര്‍ത്തകരായതിനാല്‍ തൊഴിലുറപ്പ് പദ്ധതിയില്‍ നിന്ന് മാറ്റി നിര്‍ത്തുകയും സഭ്യമല്ലാത്ത രീതിയില്‍ പെരുമാറുകയും ചെയ്യുന്നു. ഈ നിലപാടില്‍ മാറ്റമുണ്ടായില്ലെങ്കില്‍ സമരവുമായി മുന്നോട്ട് പോകാന്‍ യോഗം തീരുമാനിച്ചു. പ്രസിഡന്റ് വി.സി.ബാലകൃഷ്ണന് അധ്യക്ഷത വഹിച്ചു. യുവമോര്‍ച്ച ജില്ലാ സെക്രട്ടറി എം.സുബില്‍, പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് സുരേഷ്ബാബു, കൃഷ്ണദാസ്, ജയകൃഷ്ണന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: