മണ്ണാര്‍ക്കാട്: കാഞ്ഞിരപുഴയില്‍ ഇടതുകനാല്‍ ബണ്ട് തകര്‍ന്നതിനെ തുടര്‍ന്ന് കുടിവെള്ള വിതരണത്തിന്റെ പമ്പ് ഹൗസിന് കേടുപാടുസംഭവിച്ചു. ഇതോടെ കുടിവെള്ളവിതരണം മുടങ്ങിയിരിക്കുകയാണ്.
ജലവകുപ്പ് അധികൃതര്‍ സംഭവസ്ഥലം സന്ദര്‍ശിക്കുകയും താത്ക്കാലികമായി പുതിയ കിണറിലേക്ക് പമ്പ്ഹൗസ് മാറ്റിസ്ഥാപിച്ച് കുടിവെള്ളവിതരണം പുനസ്ഥാപിക്കുമെന്ന് സൂപ്രണ്ടിംഗ് എഞ്ചിനിയര്‍ വി.എം.പ്രകാശന്, എക്സി.എഞ്ചിനിയര്‍ അബ്ദുള്‍ നാസര്‍ പാലോളി, അസ്സി.എഞ്ചിനിയര്‍ എം.എസ്.ബാബു എന്നിവര്‍ പറഞ്ഞു.
എന്നാല്‍ കുടിവെള്ളവിതരണം പുനസ്ഥാപിക്കാന്‍ പത്ത് ദിവസമെങ്കിലും സമയമെടുക്കും. പ്രധാന പമ്പ് ഹൗസില്‍ നിന്ന് മോട്ടോറുകള്‍ മാറ്റി സ്ഥാപിക്കുകയും പൈപ്പ് കണക്ഷന് നല്‍കുന്നതും വൈദ്യുതകണക്ഷന് നല്‍കുന്നതുള്‍പ്പടെയുള്ള ജോലികള്‍ പൂര്‍ത്തീകരിക്കേണ്ടതുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: