ചിറ്റൂര്‍: മണ്ഡലത്തിലൂടെയുള്ള സംസ്ഥാന പാതകള്‍ റബറൈസ് ചെയ്യുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി.
ആദ്യഘട്ടമെന്നോണം മണ്ണുമാന്തി ഉപയോഗിച്ച് റോഡിന്റെ ഇരുവശത്തുമുള്ള കുറ്റിച്ചെടികളും മാലിന്യങ്ങളും നീക്കം ചെയ്തു. മണ്ഡലത്തിലെ റോഡുകളില്‍ ഏറെക്കുറെ ഭാഗങ്ങള്‍ റബറൈസ് ചെയ്തിരുന്നുവെങ്കിലും മറ്റു സംസ്ഥാന പാതകളുമായി കൂട്ടിയോജിക്കുന്ന സ്ഥാനംവരെ എത്തിയിരുന്നില്ല.
ബാക്കിയുള്ള ഭാഗങ്ങള്‍ റബറൈസ് ചെയ്യാന്‍ 2015 നവംബറിലും സാങ്കേതികാനുമതി 2016 ജനുവരിയിലും ലഭിച്ചിരുന്നു. ഫെബ്രുവരിയില്‍ ടെണ്ടറും സ്വീകരിച്ചിരുന്നുവെങ്കിലും തിരഞ്ഞെടുപ്പായതിനാല്‍ പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ല.
നാലു ഭാഗത്തെ റോഡുകളിലുമായി 34.268 കിലോമീറ്റര്‍ ഭാഗമാണ് റബറൈസ് ചെയ്യാന്‍ ബാക്കിയുള്ളത്. ഇതിനായി 23.4 കോടി രൂപയ്ക്കാണ് സാങ്കേതിക അനുമതി ലഭിച്ചിരിക്കുന്നത്.
തത്തമംഗലം–നാട്ടുകല്‍ റോഡില്‍ ടെക്നിക്കല്‍ ഹൈസ്കൂളിനു മുന്‍വശം മുതല്‍ നാട്ടുകല്‍ വരെ 8.2 കിലോമീറ്ററും നാട്ടുകല്‍–നടുപ്പുണി റോഡില്‍ 8.586 കിലോമീറ്റും റബറൈസ് ചെയ്യാനുണ്ട്. ചിറ്റൂര്‍ -വണ്ണാമട റോഡ് 10.856 കിലോമീറ്ററും ചിറ്റൂര്‍–പാലക്കാട് റോഡില്‍ ചിറ്റൂര്ക്കാവിനു സമീപം മുതല്‍ കൊടുമ്പ് വരെ 6.3 കിലോമീറ്റര്‍ ഭാഗവും ഇതോടൊപ്പം റബറൈസ് ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: