ക്ക്പാലക്കാട്: മണ്ണാര്‍ക്കാട് അരകുര്‍ശ്ശി ഉദയര്‍കുന്ന് ഭഗവതി ക്ഷേത്രത്തിലെ പൂരത്തോടനുബന്ധിച്ച്പൂരാഘോഷക്കമ്മിറ്റിയുടെ നേതൃത്വത്തില്‍ നല്‍കിവരുന്ന ആലിപ്പറമ്പ് ശിവരാമപ്പൊതുവാള്‍ സ്മാരക വാദ്യപ്രവീണപുരസ്കാരം ഈ വര്‍ഷം കഴക്കൂട്ടം അനിയന്മാരാര്ക്ക് സമര്‍പ്പിക്കുമെന്ന് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
25000രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം.
മണ്ണാര്‍ക്കാട് പൂരാഘോഷത്തിന്റെ വാദ്യവേദികളില്‍ 50 വര്‍ഷത്തിലധികം സജീവമായിരുന്നു ആലിപ്പറമ്പ് ശിവരാമപ്പൊതുവാള്‍.
അവാര്‍ഡ് സംഖ്യ സ്പോണ്സര് ചെയ്യുന്നത് മണ്ണാര്‍ക്കാട് പൂരാഘോഷക്കമ്മിറ്റിക്ക് നേതൃത്വം നല്കി പ്രവര്‍ത്തിച്ചിരുന്ന കൊറ്റിയോട് ബാലകൃഷ്ണ പണിക്കരുടെ സ്മരണാര്ത്ഥംമകന് ഡോ.എ.പി.രാധാകൃഷ്ണനാണ്. മാര്‍ച്ച് അഞ്ച് മുതല്‍ 12വരെയാണ് പൂരം നടക്കുക.
നൂറ്റാണ്ടുകളുടെ പഴക്കവും പാരമ്പര്യവുമുള്ള വള്ളുവനാടിലെ പൂരങ്ങളില്‍ മുഖ്യസ്ഥാനമാണ് മണ്ണാര്‍ക്കാട് പൂരത്തിനുള്ളത്.പഞ്ചാരി,പാണ്ടി എന്നീ മേളങ്ങള്‍ക്കു പുറമേ ധ്രുവം,അഞ്ചടന്ത തുടങ്ങി അപൂര്‍വ്വ മേളങ്ങളും ഇവിടെ മാറ്റുരയ്ക്കും. ചെണ്ടക്കുഴല്,കൊമ്പ്,കുറുങ്കുഴല്‍,ഇലത്താളം തുടങ്ങി നൂറിലധികം കലാകാരന്മ്മാര് മേളത്തില്‍ പങ്കെടുക്കും. അന്യമായിക്കൊണ്ടിരിക്കുന്ന പഴമയുടെനന്മകളെ വര്‍ത്തമാനകാല സാഹചര്യത്തില്‍ തിരികെ പിടിക്കുകയാണ് ഇത്തരം പൂരങ്ങളുടെ ലക്ഷ്യം.
ഡോ.എന്‍.പി.വിജയകൃഷ്ണന്,ചെര്‍പ്പുളശ്ശേരി രാജാനന്ദന്‍,കെ.സി.സച്ചിതാനന്ദന് തുടങ്ങിയവരാണ് ജൂറി അംഗങ്ങള്‍.
പൂരാഘോഷകമ്മിറ്റി ഭാരവാഹികളായ സീനിയര്‍ വൈസ് പ്രസി.കെ.സി.സച്ചിതാനന്ദന്, സെക്രട്ടറി എം.പുരുഷോത്തമന്,വൈസ് പ്രസിഡന്റ് വി.നാരായണന്, ട്രഷറര്‍ പി.ശങ്കരനാരായണന് വാര്‍ത്താസമ്മേളനത്തില്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: