പാലക്കാട്: കരാര്‍ പ്രകാരം ആളിയാര്‍ ഡാമില്‍ നിന്നും കേരളത്തിന് 28വരെ സെക്കന്‍ഡില്‍ 250ഘനയടി വെള്ളം നല്കാന് കോയമ്പത്തൂരില്‍ നടന്ന സംയുക്ത ജലക്രമീകരണ ബോര്‍ഡ് യോഗത്തില്‍ തീരുമാനമായി.
ബുധനാഴ്ച്ചവരെ 200 മുതല്‍ 225 വരെ ഘനയടി വെള്ളമാണ് കിട്ടിയിരുന്നത്. ഇന്നലെ നടന്ന ചര്‍ച്ചയില്‍ ആളിയാര്‍ ഡാമില്‍ നിന്നും 250 ഘനയടി വെള്ളം വിടാന്‍ തമിഴ്നാട് സമ്മതിച്ചിട്ടുണ്ടെങ്കിലും ദിവസവും മൂലത്തറയില്‍ ഇത്ര വെള്ളം എത്തുമോയെന്ന കാര്യത്തില്‍ സംശയം നിലനില്ക്കുന്നു.
ആളിയാറില്‍ നിന്നും അമ്പ്രാംപാളയം പുഴയുടെ ഇരുകരകളിലും കൂറ്റന്‍ മോട്ടോറുകള്‍ ഉപയോഗിച്ച് കര്‍ഷകരും ,കുപ്പിവെള്ള കച്ചവടക്കാരും വെള്ളം ചോര്‍ത്തുന്നതിനാല്‍ മൂലത്തറയില്‍ ദിവസം 180200 ഖനയടി വെള്ളമേ കേരത്തിനു ലഭിക്കുകയുള്ളുവെന്ന് കേരളത്തിലെ ഉദ്യോഗസ്ഥരും സമ്മതിക്കുന്നുണ്ട്. തമിഴ്നാട് വകുപ്പ് ഉദ്യോഗസ്ഥരും, പോലീസും സഹകരിക്കണം.അതിന് കേരളം മുഖ്യമന്ത്രി തന്നെ ഇടപെടണം.
കരാര്‍പ്രകാരം ഫെബ്രുവരി മാസത്തില്‍ സാധാരണ വിട്ടു നല്കുന്ന വെള്ളമേ തമിഴ്നാട് ഇത്തവണയും വിടാമെന്ന് സമ്മതിച്ചിട്ടുള്ളു. സമയബന്ധിതമായി 28നുള്ളില്‍ ആറ് ടിഎംസി വെള്ളം നല്‍കണം. ഇതുവരെ 2.8 ടിഎംസി വെള്ളംമാത്രമാണ്നല്കിയിട്ടുള്ളു. ബാക്കി ജലംവാങ്ങിയെടുത്തിരുന്നെങ്കില് ഇപ്പോഴത്തെ പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ കഴിഞ്ഞേനെ.
മലമ്പുഴയും ജില്ലയിലെ മറ്റു ഡാമുകളിലും വെള്ളം ഗണ്യമായി കുറഞ്ഞിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ആളിയാറില്‍ നിന്നും ജലം നേടിയെടുക്കുക മാത്രമേ വഴിയുള്ളു.
ഇപ്പോള്‍ ശിരുവാണിയില്‍ നിന്നും അടിത്തട്ടിലുള്ള വെള്ളം പമ്പ് ചെയ്തു ഉപയോഗിക്കാന്‍ കേരളംഅനുവദിച്ച സാഹചര്യത്തിലാണ് ആളിയാറില്‍ നിന്നും 28വരെ വെള്ളം നല്കാന് സമ്മതിച്ചിട്ടുള്ളത്.
ഇന്നലെ പറമ്പിക്കുളം ഗ്രൂപ്പ് ഡാമുകളില്‍ 1.8 ടിഎംസി വെള്ളമുണ്ട്.
ചര്‍ച്ചയില്‍ തമിഴ്നാട് ചീഫ് എഞ്ചിനീയര്വെങ്കിടാചലം,കേരളത്തില്‍ നിന്നും സംയുക്ത ജലക്രമീകരണ ബോര്‍ഡ് ജോ.ഡയറക്ടര്‍ സുധീര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: