ബത്തേരി:വനവാസി-ദളിത് സമൂഹങ്ങള്‍ രാഷ്ട്രീയ സമരങ്ങള്‍ക്ക് തയ്യാറാവേണ്ട സമയമായെന്ന് ജെ.ആര്.എസ് സംസ്ഥാന അദ്ധ്യക്ഷ സി. കെ ജാനു അഭിപ്രായപ്പെട്ടു.ജാതീയമായി വേര്‍തിരിക്കപ്പെട്ട ജനത രാഷ്ട്രീയമായി വേര്‍തിരിക്കപ്പെടണമെന്ന ബാബാ സാഹേബ് അംബേക്കറുടെ വാക്കുകള്‍ക്ക് പ്രസക്തി ഏറിയിരിക്കുകയാണ്.ജനാധിപത്യ രാഷ്ട്രീയ സഭയുടെ വയനാട് ജില്ലാ കണ്വെന്ഷന് ബത്തേരിയില്‍ ഉദ്ഘാടനം ചെയ്യ#ുയായിരുന്നു അവര്‍. സംഘടിത ജാതി- മത ശക്തികളാണ് കേരള രാഷ്ട്രീയത്തിന്റെ അജണ്ട തീരുമാനിക്കുന്നത്. ഇതേ സമയത്ത് ജാതി-വര്‍ഗ-ഗോത്ര ജന വിഭാഗങ്ങള്‍ക്ക് സാമൂഹ്യ നീതിയും ഭരണഘടനാപരമായ ജനാധി പത്യാവകാശങ്ങളും നിഷേധിക്കപ്പെടുകയാണ് ഈ സാഹചര്യത്തിലാണ് രാഷ്ട്രീയ രംഗത്ത് ഈ ജന സമൂങങ്ങള്ക്കായി പുതിയ സമര മുഖം തുറക്കാന്‍ ജനാധിപത്യ രാഷ്ട്രീയ സഭ രൂപീകരിച്ചതെന്നും അവര്‍ വ്യക്തമാക്കി.ഇ.പി.കുമാരദാസ് മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ പ്രസിഡണ്ട് ബാബു കോട്ടിയൂര്‍ അദ്ധ്യക്ഷനായി. തെക്കന്‍ സുനില്‍കുമാര്‍ സംഘടനാ റിപ്പോര്‍ട്ട് അവതരിപ്പിച്ചു സംസ്ഥാന സെക്രട്ടറി ജി.അശോകന്,അഡ്വ.നാരായണന്,ബിജു കാക്കത്തോട്എന്നിവര് സംസാരിച്ചു ഗോപാലന് കാര്യമ്പാടി സ്വാഗതവും ബാബുകാര്യമ്പാടി നന്ദിയും പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക: