മാനന്തവാടി : ഭാരതീയചികിത്സാവകുപ്പ് അരിവാള്‍ രോഗികള്ക്കായിനടപ്പാക്കുന്ന ചികിത്സാപദ്ധതിയിലേക്ക് മാനന്തവാടി നഗരസഭാപരിധിയിലെ രോഗികള്‍ക്കുള്ള രജിസ്ട്രേഷന്ക്യാമ്പും ബോധവത്കരണക്ലാസ്സും 15ന് നടക്കു മെന്ന് ബന്ധപ്പെട്ടവര്‍ അറി യിച്ചു.
രാവിലെ പത്ത് മണി മുതല്‍ ഉച്ചക്ക് രണ്ട് വരെ മാനന്തവാടി കമ്മ്യൂണിറ്റിഹാളിലാണ് പരിപാടി. രജിസ്റ്റര്‍ ചെയ്യുന്നതിനായി രോഗം സ്ഥിതീകരിച്ചുലഭിക്കുന്ന ഐഡന്റിറ്റികാര്‍ഡും അതിന്റെ പകര്‍പ്പുമായി എത്തണമെന്ന് മെഡിക്കല്ഓഫീസര് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: