കല്‍പ്പറ്റ : ജില്ലാ മാസ്റ്റേഴ്സ് അത്ലറ്റിക് മീറ്റ് ഡിസം ബര് 11ന് കല്‍പ്പറ്റ എസ്.കെ. എംജെ ഹൈസ്കൂള്‍ ഗ്രൗണ്ടില്‍ നടക്കുമെന്ന് ഭാരവാ ഹികള്‍ പത്രസമ്മേളന ത്തി ല്‍ അറിയിച്ചു.
2017 ജനുവരി 13ന് 35 വയസ് പൂര്‍ത്തിയാകുന്നവര്‍ക്കും, 35 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കും ജില്ലാ മീറ്റില്‍ പങ്കെടുക്കാം.
പുരുഷന്മാര്ക്കും സ്ത്രീകള്‍ക്കും അഞ്ചു വര്‍ഷ ഗ്രൂപ്പുകളായി എല്ലാ അത്ലറ്റിക് ഇനങ്ങളിലും മത്സരങ്ങളുണ്ടാകും. ജില്ലാ മീറ്റില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനം നേടുന്നവര്‍ക്ക് ജനുവരി 14,15 തിയതികളില്‍ പയ്യന്നൂരില്‍ നടക്കുന്ന സംസ്ഥാന മാസ്റ്റേഴ്സ് അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാം. ഫെബ്രുവരി 21 മുതല്‍ തിരുവന്തപുരത്താണ് ദേശീയ മാസ്റ്റേഴ്സ് അത്ലറ്റിക് മീറ്റ് നടക്കുക.
സംസ്ഥാന മീറ്റില്‍ പതിനാല് ജില്ലകളില്‍ നിന്നായി രണ്ടായിരത്തോളം അത്ലറ്റുകള് പങ്കെടുക്കും. ദേശീയ മീറ്റില്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി നാലായി രത്തോളം കായികതാരങ്ങ ള്‍ പങ്കെടുക്കും.
മെഡല്‍ നേട്ടത്തിനപ്പുറം ആരോഗ്യ പൂര്‍ണ്ണമായ ജിവിതം സാധ്യമാക്കുന്നതിനായുള്ള പ്രചോദനം നല്‍കുന്നതിനാണ് അത്ലറ്റിക് മീറ്റ് സംഘടിപ്പിക്കുന്നത്. ദിനംപ്രതിയുള്ള പരിശീലനം മനസിനും ശരീരത്തിനും ആരോഗ്യം പ്രദാനം ചെയ്യും.
കായികക്ഷമത കൈവരിക്കാനുള്ള ശ്രമത്തില്‍ സര്‍ക്കാരും സമൂഹവും കൈകോര്‍ക്കണം. സ്കൂള്‍ ജീവിത കാലത്ത് കായികനേട്ടങ്ങള്‍ കൈവരിച്ച താരങ്ങള്‍ അവസരങ്ങളില്ലാതെ കഴിയുന്നുണ്ട്. ഇത്തരക്കാരെ കണ്ടെത്തി പരിശീലനം നല്‍കാനും അസോസിയേഷന് ശ്രമിക്കും.
വയനാട് ജില്ലയില്‍ ആദ്യമായാണ് മാസ്റ്റേഴ്സ് അത്ലറ്റിക് മീറ്റ് സംഘടിപ്പിക്കുന്നതെന്ന് മാസ്റ്റേഴ്സ് അത്ലറ്റിക് അസോസിയേഷന് സെക്രട്ടറി ഹനീഫ കല്ലങ്കോടന്‍, ജോയിന്റ് സെക്രട്ടറി എം.എഫ്. ഫ്രാന്‍സിസ്, എ.ഡി.ജോ ണ്, എന്‍. മാത്യു എന്നിവര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: