കല്‍പ്പറ്റ : കള്ളപ്പണത്തി നെതിരെയുള്ള കേന്ദ്ര സര് ക്കാരിന്റെ നടപടിയില്‍ പ്പെട്ട് കള്ളപ്പണക്കാര്‍ വിഭ്രാന്തിയി ലായിരിക്കുകയാണെ ന്ന് ബി ജെപി ഉത്തരമേഖല പ്രസിഡ ന്റ് വി.വി.രാജന് പറഞ്ഞു.
ഭാരതീയ ജനതാപാര്‍ട്ടി യുടെ കല്‍പ്പറ്റ നിയോജക മണ്ഡലം പഠനശിബിരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദേഹം.
മോദി സര്‍ക്കാര്‍ പഴയ നോട്ടുകള്‍ പിന്‍വലിച്ചപ്പോള്‍ ഭാരത്തിലെ കള്ളപ്പണക്കാരും അവരെ പിന്താങ്ങുന്നവര്ക്കും മാത്രമെ പരാതി ഉള്ളു. നമ്മുടെ സമ്പത്ത് വ്യവസ്ഥയെ ശക്തിപ്പെടുത്തുന്ന ധീരമായ നടപടി സ്വീകരിച്ച പ്രധാനമന്ത്രിയെ അഭിനന്ദിക്കുന്നതിന് പകരംകേരളത്തിന്റെ ധനമന്ത്രി തോമസ് ഐസക്ക് ജനങ്ങളെ തെറ്റിധരിപ്പിക്കുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.
യോഗത്തില്‍ നിയോജക മണ്ഡലം പ്രസിഡന്റ് ആരോടരാമചന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു, സജി ശങ്കര്‍, പള്ളിയറ രാമന്’ കെ.സദാനന്ദന്, പി.ജി ആനന്ദ് കുമാര്‍, വി.നാരായണന്, കെ.പി.മധു, മുകുന്ദന് പള്ളിയറ, ടി.എം സുബിഷ്, പി.ആര്.ബാലകൃഷ്ണന്, എം.പി.സുകമാരന്, കെ.അനന്തന്, രാമദാസ്, ന്യൂട്ടണ്‍ എ.ടി.രമേഷ്, രജിത്കുമാര്‍, സന്ധ്യ മോഹന്‍ ദാസ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: