കൊല്‍ക്കത്ത: നഗരത്തില്‍ രണ്ടു ചാക്കു നിറയെ അസാധുവായ നോട്ടുകള്‍ കീറിയ നിലയില്‍ കണ്ടെത്തി. ചപ്പു ചവറുകള്‍ ഇടുന്ന സ്ഥലത്തു നാട്ടുകാരാണു ചാക്കുനിറയെ നോട്ടുകള്‍ കണ്ടെത്തിയത്.
നോട്ടുകള്‍ പരിശോധിച്ചു വരികയാണെന്നും ആരാണത് എത്തിച്ചതെന്നറിയാന് സമീപത്തെ സിസിടിവി ദൃശ്യങ്ങളും പരിശോധിക്കുമെന്നും പൊലീസ് അറിയിച്ചു. ഇതിനു പുറമെ വടക്കന്‍ ബംഗാളിലെ ദിനാജ്പൂര്‍ ജില്ലയില്‍ കാറില്‍ കൊണ്ടുപോകുകയായിരുന്ന 1.60 കോടി രൂപയുടെ അസാധുവായ നോട്ടുകള്‍ പൊലീസ് പിടിച്ചെടുത്തു.
ദിനാജ്പൂര്‍ ജില്ലയില്‍ ദേശീയ പാതയിലൂടെ വന്ന സ്വകാര്യ കാറില്‍ നിന്നാണ് ഒന്നരക്കോടിയിലേറെ രൂപയുടെ നോട്ടുകള്‍ പിടിച്ചെടുത്തത്. കാറിലുണ്ടായിരുന്ന നാലുപേരെ അറസ്റ്റു ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: