കണ്ണൂര്‍: കേരള വ്യാപാരി വ്യവസായി സമിതി സംസ്ഥാന സമ്മേളനം ഇ.പി.ജയരാജന് എംഎല്‍എ ഉദ്ഘാടനം ചെയ്തു. കണ്ണൂര്‍ റബ്കോ ഓഡിറ്റോറിയത്തില്‍ നടക്കുന്ന സമ്മേളനത്തില്‍ സമിതി സംസ്ഥാന അദ്ധ്യക്ഷന്‍ ബിന്നി ഇമ്മട്ടി അദ്ധ്യക്ഷത വഹിച്ചു. എം.വി.ഗോവിന്ദന് മുഖ്യ പ്രഭാഷണം നടത്തി. കണ്ണൂര്‍ മേയര്‍ ഇ.പി.ലത, എം.വി.ജയരാജന് എന്നിവര്‍ പ്രസംഗിച്ചു. പി.കെ.ശ്രീമതി എംപി, വി.കെ.സി.മമ്മദ് കോയ എം.എല്‍.എ, കുമാരി ബാലന്, വി. ഗോപിനാഥ്, എസ്. ദിനേശ്, കെ.എം.ലെനിന്, വി.പാപ്പച്ചന്, സി.എ.ജലീല്‍ എന്നിവര്‍ പങ്കെടുത്തു. ജയിംസ് മാത്യു എംഎല്‍എ സ്വാഗതം പറഞ്ഞു. സമിതി സംസ്ഥാന സെക്രട്ടറി. ഇ.എസ്.ബിജു പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തതിന് ശേഷം പ്രതിനിധി സമ്മേളനം ഇന്ന് സമാപിക്കും. വൈകീട്ട് നാലിന് പ്രകടനവും പൊതു സമ്മേളനവും നടക്കും. മുഖ്യമന്ത്രി പിണറായി വിജയന് പൊതുസമ്മേളനത്തില്‍ പ്രസംഗിക്കും. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്, എം.വി.ഗോവിന്ദന്, പി.ജയരാജന് എന്നിവര്‍ പ്രസംഗിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: