കൂത്തുപറമ്പ്: ആര്‍എസ്എസ് പ്രവര്‍ത്തകന്റെ ബൈക്ക് സിപിഎം സംഘം നശിപ്പിച്ചു. വീടിന് നേരെ സോഡാക്കുപ്പിയേറും നടത്തി. വേങ്ങാട്ടെ കല്ലായി മാണിക്കോത്ത് ഹൗസില്‍ യു.കെ പ്രഗീഷിന്റെ വീടിന് നേരെയാണ് ഇന്നലെ പുലര്‍ച്ചെ അക്രമം നടത്തിയത്. വീടിന്റെ മുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന ബൈക്കിന് മുകളില്‍ മിഷ്യന് കല്ല് എടുത്തിട്ട് നശിപ്പിക്കുകയായിരുന്നു. ബൈക്കിന്റെ ടാങ്ക് പൂര്‍ണമായും തകര്‍ന്നു. വീടിന്റെ ജനല്‍ച്ചില്ലുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. യാതൊരു പ്രകോപമനവുമില്ലാതെയാണ് അക്രമം നടന്നത്. പരാതിയില്‍ കൂത്തുപറമ്പ് പോലീസ് കേസെടുത്ത് അന്വേഷിച്ചുവരുന്നു. സമാധാന്തരീക്ഷം നിലനില്‍ക്കുന്ന സ്ഥലത്ത് ബോധപൂര്‍വ്വം പ്രശ്നങ്ങള്‍ സൃഷ്ടിക്കാന്‍ ശ്രമിക്കുന്ന സിപിഎം ക്രിമിനലുകള്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കണെന്ന് ആര്‍എസ്എസ് കൂത്തുപറമ്പ് താലൂക്ക് കാര്യകാരി ആവശ്യപ്പെട്ടു. പി.പ്രജിത്ത് അധ്യക്ഷത വഹിച്ചു. ഷിജു ഏളക്കുഴി, എ.പി.പുരുഷോത്തമന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: