കണ്ണൂര്‍: ശിശുദിനാഘോഷങ്ങളുടെ ഭാഗമായി 14 ന് രാവിലെ 10 മണിക്ക് അംഗന്‍വാടി കായികമേളയും ശിശുദിനാഘോഷവും താണ മുഴത്തടം ഗവ.യുപി സ്കൂളില്‍ നടക്കും. അംഗന്‍വാടി, എല്‍കെജി, യുകെജി കുട്ടികള്‍ക്കു അമ്മമാര്ക്കുമുളളതാണ് കായികമേള. മേയര്‍ ഇ.പി.ലത ഉദ്ഘാടനം ചെയ്യും. സി.സീനത്ത് അധ്യക്ഷത വഹിക്കും. ഉച്ചക്ക് ശേഷം 2.30 ന് നടക്കുന്ന സമാപന സമ്മേളനം ഷാഹിന മൊയ്തീന് ഉദ്ഘാടനം ചെയ്യും. പി.വി.മോഹനന് അധ്യക്ഷത വഹിക്കും. കെ.വി.സുരേന്ദ്രന് സമ്മാനദാനവും ടി.വി.വിശ്വനാഥന് ബോധവത്കരണ ക്ലാസും നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: