കോതമംഗലം: കേന്ദ്രസര്‍ക്കാര്‍ 500, 1000 നോട്ടുകള്‍ പിന്‍വലിച്ച ധീരമായ നടപടിയെ പൊതുജനങ്ങളുടെ മുന്നില്‍ മോശമായി ചിത്രീകരിക്കുന്നതിനും ജനങ്ങള്‍ക്കിടയില്‍ ആശങ്ക പരത്തുന്നതിനും 100-ന്റേയും 50-ന്റേയും നോട്ടുകള്‍ക്ക് ക്ഷാമമുണ്ടെന്ന് വരുത്തിതീര്‍ക്കുന്നതിന് ചില കേന്ദ്രങ്ങളില്‍ ബോധപൂര്‍വ്വം ലോബികള്‍ സജീവം.
കോതമംഗലം മേഖലയിലെ ഭൂരിഭാഗം ബാങ്കുകളിലും യാത്രചെയ്ത് ഉപഭോക്താക്കളേയും ബാങ്ക് മാനേജര്‍മാരേയും നേരിട്ട് കണ്ടുസംസാരിച്ചപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ നടപടി ധീരമായ ചുവടുവയ്പ്പാണെന്ന് പറഞ്ഞ് പ്രശംസിക്കുകയും ചെയ്യുന്നു. ഈ നടപടിയെ വിമര്‍ശിക്കുന്ന സിപിഎം-കോണ്‍ഗ്രസ്സ് നേതാക്കള്‍ രഹസ്യസംഭാഷണത്തില്‍ നല്ല നടപടിയെന്നാണ് പറയുന്നത്.
രാജ്യ താത്പര്യം മുന്‍നിര്‍ത്തിയുള്ള ദീര്‍ഘവീക്ഷണമെന്നാണ് പ്രൊഫഷണല്‍ രംഗത്തെ പല ഉന്നതരും അഭിപ്രായപ്പെടുന്നത്. ഭൂരിപക്ഷം പേരും കേന്ദ്രസര്‍ക്കാര്‍ നടപടിയെ പ്രശംസിക്കുമ്പോള്‍ ചിലകേന്ദ്രങ്ങളിലും നിക്ഷിപ്ത താത്പര്യക്കാര്‍ 100-ന്റേയും 50-ന്റേയും നോട്ടുകള്‍ക്ക് കൃതിമക്ഷാമമുണ്ടാക്കി ജനങ്ങളില്‍ ആശങ്കയുണ്ടാക്കാന്‍ പെടാപാട് പെടുകയാണ്.
കഴിഞ്ഞ മൂന്ന് നാല് ദിവസങ്ങളായി കോതമംഗലം കെഎസ്ആര്‍ടിസി ബസ്സ്റ്റേഷന് കേന്ദ്രീകരിച്ച് രാത്രികാലങ്ങളില്‍ കെഎസ്ആര്‍ടിസി ഡിപ്പോയിലെ കളക്ഷനായി വരുന്ന ചില്ലറ നോട്ടുകള്‍ അതേപടി മൊത്തവിലയ്ക്കാ വാങ്ങാന്‍ ചില കേന്ദ്രങ്ങളില്‍ നിന്നെത്തിയവര്‍ കാത്തുനില്ക്കുന്ന സംഭവമുണ്ടായി. ഈ ചില്ലറ നോട്ടുകള്‍ വാങ്ങി തങ്ങളുടെ കയ്യിലുള്ള കണക്കില്‍പെടാത്ത ആയിരത്തിന്റേയും അഞ്ഞൂറിന്റേയും നോട്ടുകള്‍ മാറ്റി പകരം നൂറിന്റേയും അമ്പതിന്റേയും നോട്ടുകള്‍ കൊണ്ടുപോയി സുരക്ഷിത താവളങ്ങളിലെത്തിക്കുന്നു. പിന്നീട് ഈ ചില്ലറ നോട്ടുകള്‍ പുറംലോകം കാണാത്തവസ്ഥയാണ്.
കേരളത്തിലെ മുഴുവന്‍ കെഎസ്ആര്‍ടിസ് ബസ്സ് സ്റ്റാന്റുകളിലും ഈ ലോബികളുടെ പ്രവര്‍ത്തനം സജീവമായാല്‍ സ്വഭാവികമായി ചില്ലറ നോട്ടുകള്‍ക്ക് ക്ഷാമമുണ്ടാകും. അതേപോലെ തന്റെ എല്ലാ മേഖയിലും ഈ പ്രകിയ നടക്കുന്നതായി അറിയുന്നു. കൂടാതെ സാധാരണക്കാരായ പാവപ്പെട്ട ജനങ്ങളെ പറഞ്ഞ് തെറ്റിദ്ധരിപ്പിച്ച് ഒരാഴ്ചയ്ക്കുള്ളില്‍ 500, 1000 നോട്ടുകള്‍ മാറിയെടുത്തില്ലെങ്കില്‍ പണം നഷ്ടപ്പെടുമെന്ന് വ്യാജമായി പ്രചരിപ്പിച്ച് പണത്തിന്റെ അടുത്തദിവസങ്ങളിലൊന്നും യാതൊരാവശ്യങ്ങളും ഇല്ലെങ്കില്‍കൂടി ബാങ്കുകളിലേയ്ക്ക് പരക്കംപായാന്‍ പ്രേരിപ്പിക്കുന്നു. ഇതിനെ ചുവട്പിടിക്കാന് ചില മാദ്ധ്യമങ്ങളും ബോധപൂര്‍വ്വം ശ്രമം നടത്തുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: