യോഗകൊണ്ട് നേടാത്തതായി ഒന്നുമില്ല. പ്രമേഹം എന്ന സാധാരണയായി കണ്ടുവരുന്ന രോഗാവസ്ഥയില്‍നിന്നുള്ള മോചനത്തിന് യോഗയുടെയും ധ്യാനത്തിന്റെയും പ്രാധാന്യത്തെ അടുത്തറിയുക. പ്രമേഹം എന്ന രോഗാവസ്ഥ ഇന്ന് സര്‍വ്വസാധാരണമാണ്. സ്ഥലകാല പ്രായഭേദമെന്യെ, പാരമ്പര്യം കൊണ്ടോ ആര്‍ക്കും വരാവുന്ന ഒരവസ്ഥയാണ് പ്രമേഹം. എന്നിരുന്നാലും ഒരു ചെറിയ ബോധവല്ക്കരണംകൊണ്ടോ ഒരല്പം ശ്രദ്ധകൊണ്ടോ നിയന്ത്രണവിധേയമാക്കാവുന്നതേ ഉള്ളൂ.
നിങ്ങള്‍ പ്രമേഹബാധിതനാണോ എന്നറിയുന്നതെങ്ങനെയാണ്?
ഇനി പറയുന്ന സാധാരണ ലക്ഷണങ്ങളിലേക്ക് ഒന്ന് കണ്ണോടിക്കാം.
നിങ്ങള്‍ക്ക് അസാധാരണ ഭാരക്കുറവ് അനുഭവപ്പെടുന്നുണ്ടോ? അടിക്കടി മൂത്രമൊഴിക്കേണ്ടതായി വരുന്നുണ്ടോ? ഇടക്കിടെ വിശപ്പും ദാഹവും അനുഭവപ്പെടുന്നുണ്ടോ?
ഇതിനുള്ള ഉത്തരം അതേ എന്നാണെങ്കില്‍ തീര്‍ച്ചയായും നിങ്ങള്‍ക്ക് രക്തത്തില്‍ പഞ്ചസാരയുടെ അമിതാധിക്യം ഉണ്ട്. ഒന്നുകില്‍ ഇന്‍സുലിന്റെ ഉല്പാദനക്കുറവുകൊണ്ടോ അതല്ലെങ്കില്‍ ഉല്‍പ്പാദിപ്പിക്കുന്ന ഇന്‍സുലിനോടുള്ള നിങ്ങളുടെ കോശങ്ങള്‍ക്കുള്ള പ്രതികരണക്കുറവുകൊണ്ടോ എന്തുതന്നെയായാലും നിങ്ങള്‍ എത്രയും വേഗം ഒരു ഭിഷഗ്വരനെ കാണേണ്ടതാണ്.
പ്രമേഹംതന്നെ ഒന്നുരണ്ടു തരത്തിലുണ്ട്. ഗര്‍ഭകാലത്ത് സംഭവിക്കുന്ന ഒരവസ്ഥാമാറ്റമായും കാണപ്പെടുന്നു. എന്തുതന്നെയായാലും എത്രയും പെട്ടെന്നുള്ള ചികിത്സ വളരെയധികം ഗുണപ്രദമായിരിക്കും.
പ്രമേഹത്തെ നിയന്ത്രണവിധേയമാക്കുന്നതിനും വിശിഷ്യ ഗുരുതരാവസ്ഥയിലേക്ക് നയിക്കാതിരിക്കുന്നതിനും യോഗപരിശീലനവും ധ്യാനവും ചിട്ടയായ ജീവിതക്രമവും അങ്ങേയറ്റം സഹായകമായിരിക്കും. നിങ്ങള്‍ പ്രമേഹത്തിന് അടിമയാണെങ്കില്‍ താഴെപറയുന്ന മൂന്ന് സുവര്‍ണ്ണ നിയമങ്ങള്‍ അനുസരിക്കേണ്ടതായുണ്ട്.
- കൃത്യമായ ഭക്ഷണക്രമം
- പതിവായുള്ള വ്യായാമം
- ഏതാനും മിനുട്ടുകള്‍ ദൈര്‍ഘ്യമുള്ള യോഗാപരിശീലനം
യോഗ എങ്ങനെയാണ് പ്രമേഹത്തെ പ്രതിരോധിക്കുന്നത്?
നിരന്തര യോഗസാധനയിലൂടെ നിങ്ങളുടെ പഞ്ചസാരയുടെ അളവ് കുറയുകയും രക്തസമ്മര്‍ദ്ദം കുറയുകയും അമിതഭാരം നിയന്ത്രണവിധേയമാവുകയും ചെയ്യും. പ്രമേഹത്തിന്റെ ലക്ഷണങ്ങള്‍ ഉള്ളവര്‍ക്ക് രോഗത്തിന്റെ വര്‍ധനവ് തടയുകയും ചെയ്യും. അതിനേക്കാള്‍ സന്തോഷകരമായ വസ്തുത എന്തെന്നാല്‍ പ്രമേഹംകൊണ്ടുള്ള മറ്റ് ഗുരുതരാവസ്ഥകളെ ഇല്ലായ്മ ചെയ്യാനും പര്യാപ്തമാണ് യോഗ. അത് എങ്ങനെയെന്ന് നോക്കാം.
ഒരുവിധമുള്ള എല്ലാ ജീവിതക്രമസംബന്ധമായ അസുഖങ്ങള്ക്കെന്നപോലെ മാനസികസമ്മര്‍ദ്ദമാണ് ഒരു മുഖ്യകാരണം. ശരീരത്തിലെ ഗ്ലൂക്കോണ്‍ ഹോര്‍മോണ്‍ സ്രവങ്ങളുടെ വര്‍ധനവ് മൂലം അളവ് കുറയുന്നു. ശാരീരികവും മാനസികവുമായ സമ്മര്‍ദ്ദം ലഘൂകരിക്കുന്നതോടൊപ്പം ഇന്‍സുലിന്റെ പ്രവര്‍ത്തനം ത്വരിതപ്പെടുത്തുന്നു. യോഗപരിശീലനം ശരീരഭാരം കുറക്കുമെന്ന് മാത്രമല്ല ഭാരം വര്‍ദ്ധിക്കുന്ന പ്രവണത ഇല്ലതാക്കുകയും ചെയ്യും.
പ്രധാനമായും രണ്ടുകാര്യങ്ങളാണ് പ്രമേഹത്തെ നിയന്ത്രണവിധേയമാക്കുന്നത്.
സൂര്യനമസ്ക്കാരം, കപാല്‍ ഭാധി പ്രാണായാമം എന്നിവ അധികഭാരം കുറക്കുന്നതിനുള്ള ഉത്തമമാര്‍ഗമാണ്.
അമിതമായ രക്തസമ്മര്‍ദ്ദം പ്രമേഹരോഗാവസ്ഥയെ വഷളാക്കുന്നു. നാഡീശോധനയും പ്രാണായാമവും പ്രമേഹം ശമിപ്പിക്കാന്‍ ഏറെ ഉത്തമം. അത് മാനസിക പിരിമുറുക്കം ഇല്ലാതാക്കുന്നു എന്ന് മാത്രമല്ല ശരീരത്തിലെ വിഷാംശങ്ങളെ പുറന്തള്ളുകയും ചെയ്യുന്നു.
കുറച്ചുനേരത്തേക്ക് കൃത്യമായുള്ള ധ്യാനപ്രക്രിയ മാനസിക സമ്മര്‍ദ്ദം ഇല്ലാതാക്കുന്നു. മനസ്സിന്റെയും ശരീരത്തിന്റെയും ഒന്നുചേര്‍ന്നുള്ള സമ്മര്‍ദ്ദമാണ് പ്രമേഹത്തിന്റെ പ്രധാനകാരണം. ഈ അവസ്ഥ മറ്റൊരുതരത്തില്‍ പ്രമേഹരോഗികളുടെ രോഗാവസ്ഥയെ പൂര്‍വ്വാധികം ഗുരുതരമാക്കുന്നു. വലിയൊരു വിഭാഗം പ്രമേഹരോഗികളും തങ്ങളുടെ രോഗാവസ്ഥയെക്കുറിച്ച് നിരന്തരം വ്യാകുലപ്പെടുകയാണ്. ഈ ഘട്ടത്തിലാണ് കൃത്യമായും മുടങ്ങാതെയുമുള്ള ധ്യാനം സഹായകമാകുന്നത്. ഇതിന്റെ ഫലമായി തങ്ങളുടെ ആത്മവിശ്വാസം തിരിച്ചുകിട്ടുക മാത്രമല്ല പ്രമേഹരോഗികളില്‍ കണ്ടുവരുന്ന മധുരത്തോടുള്ള ആസക്തി കുറക്കുവാന്‍ വേണ്ടിയുള്ള മനഃസ്സാന്നിദ്ധ്യം ഉണ്ടാവുകയും ചെയ്യുന്നു.
പ്രമേഹം വര്‍ദ്ധിക്കുന്നതിനുള്ള പ്രധാനകാരണം രക്തകോശങ്ങള്‍ ശരീരത്തില്‍ ഉല്‍പ്പാദിപ്പിക്കപ്പെടുന്ന ഇന്‍സുലിന്‍ അനുസൃതമായി പ്രതികരിക്കാതിരിക്കുന്നതാണ്. കൃത്യമായ വ്യായാമത്തിന്റെ ഫലമായി നിങ്ങളുടെ ശരീരം ഇന്‍സുലിന്‍ അനുസൃതമായി പ്രതികരിക്കുകയും ചെയ്യുന്നു. ചിലപ്പോള്‍ മരുന്നിന്റെ ഉപയോഗം ഗണ്യമായി കുറക്കുവാനും കഴിയും. വ്യായാമം രക്തചംക്രമണത്തെ പരിപോഷിപ്പിക്കുന്നതോടൊപ്പം കൈകാലുകളുടെ ചലനശേഷി വര്‍ദ്ധിപ്പിക്കുവാനും ഉതകും. മാനസികവും ശാരീരികവുമായ സമ്മര്‍ദ്ദത്തെ പ്രതിരോധിക്കാന്‍ വളരെ ഉത്തമമായ ഒരു മാര്‍ഗവും കൂടിയാണ് വ്യായാമം. ഒപ്പം കുറച്ച് സമയത്തെ നടത്തവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: