തൊടുപുഴ: തൊടുപുഴ ശ്രീകൃഷ്ണ അമ്പലത്തിന്റെ സമീപ മേഖലകളില്‍ വൈദ്യുതി പണി മുടക്കിയത് ജനങ്ങള്‍ക്ക് ഇരുട്ടടിയായി. ഞായറാഴ്ച ദിവസമായ ഇന്നലെ ബാങ്കുകളില്‍ വന്‍തിരക്കാണ് അനുഭവപ്പെട്ടത്. തൊടുപുഴയിലെ എസ്ബിറ്റിയുടെ പ്രധാന ശാഖ പ്രവര്‍ത്തിക്കുന്ന മേഖലയായതിനാല്‍ നൂറ് കണക്കിന് പേരാണ് ഫോട്ടോസ്റ്റാറ്റ് ഉള്പ്പെടെയെടുക്കാന് മേഖലയിലെത്തിയത്. എന്നാല്‍ വൈദ്യുതിയില്ലാത്തത് ഇവരെ വലച്ചു. ഞായറാഴ്ച ദിവസമായതിനാല്‍ ബാങ്കുകളോട് അടുത്തുള്ള സ്ഥലങ്ങളില്‍ മാത്രമായിരുന്നു ഫോട്ടോസ്റ്റാറ്റ് ഉള്‍പ്പെടെയുള്ളവ പ്രവര്‍ത്തിച്ചിരുന്നത്. രാവിലെ മുതല്‍ 2.30 വരെ ടച്ച് വെട്ടുന്നതിന്റെ ഭാഗമായാണ് ലൈന്‍ കട്ട് ചെയ്തതെന്നാണ് വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ നല്കുന്ന വിവരം. വൈദ്യുതി പണി മുടക്കിയതോടെ നിരവധി പേര്‍ക്കാണ് നോട്ട് മാറാനാകാതെ വീടുകളിലേക്ക് മടങ്ങേണ്ടി വന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: