കോഴിക്കോട്: 500, 1000 രൂപാ നോട്ടുകള്‍ പിന്‍വലിച്ച നടപടിക്കെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്.
ജനങ്ങള്‍ക്കെതിരായ മിന്നലാക്രമണമാണെന്നായിരുന്നു ഇതുസംബന്ധിച്ച് കോടിയേരിയുടെ പ്രതികരണം. ഇഷ്ടക്കാര്‍ക്കും പാര്‍ട്ടിക്കാര്‍ക്കും മുന്‍കൂട്ടി വിവരം നല്‍കിയാണ് നോട്ടുകള്‍ അസാധുവാക്കിയതെന്നും കോടിയേരി ആരോപിച്ചു. മുമ്പും നോട്ട് പിന്‍വലിച്ചിട്ടുണ്ട് എന്നാല്‍ അന്നൊന്നുമില്ലാത്ത അവസ്ഥയാണ്.
മുന്നറിയിപ്പില്ലാതെ സര്‍ക്കാര്‍ സ്വീകരിച്ച നടപടിയില്‍ ജനജീവിതം സ്തംഭിക്കുകയാണെന്നും കോടിയേരി കോഴിക്കോട്ട് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: