കോഴിക്കോട്: 500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കിയ സാഹചര്യത്തില്‍, നോട്ടുകളുടെ ദൗര്‍ലഭ്യം നേരിടുന്നതിനാല്‍ കടകള്‍ അടച്ചിടുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി. നസിറുദ്ദീന്‍ അറിയിച്ചു.
പഴയ നോട്ടുകള്‍ ഇടപാടുകാരില്‍ നിന്ന് വാങ്ങാനാവില്ല. പുതിയ നോട്ടുകള്‍ കിട്ടാനുമില്ല. അഡ്വാന്സ്ടാക്സ് അടച്ച് സാധനങ്ങള്‍ കൊണ്ടുവരാന്‍ ബാങ്കുകള്‍ പണം സ്വീകരിക്കുന്നില്ല. പല ലൈസന്‍സ് ഫീസുകളും 15 ാംതിയ്യതിയാണ് അടയ്ക്കേണ്ടത്. പണമില്ലാത്തതിനാല്‍ കച്ചവട മാന്ദ്യം കൊണ്ട് ഫീസ് അടയ്ക്കാനാകുന്നില്ല. ഈ സാഹചര്യത്തിലാണ് ഈ മാസം 15 മുതല്‍ കടകള്‍ അടച്ചിടേണ്ടിവരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: