ചേര്‍ത്തല: താലൂക്ക് എന്‍എസ്എസ് യൂണിയന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച മെറിറ്റ് ഈവനിങ് കെ.സി. വേണുഗോപാല്‍ എംപി ഉദ്ഘാടനം ചെയ്തു. താലൂക്കിലെ മികച്ച പ്രതിഭകളെ ആദരിക്കുകയും വിദ്യാഭ്യാസ അവാര്‍ഡുകള്‍ വിതരണം ചെയ്യുകയും ചെയ്തു. വിവിധ മേഖലകളില്‍ മികച്ച വിജയങ്ങള്‍ നേടിയ താലൂക്കിലെ 45 പ്രതിഭകളെ ചടങ്ങില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ.വി. മോഹന്‍കുമാര്‍ അനുമോദിച്ചു. രണ്ടുലക്ഷം രൂപയുടെ എന്‍ഡോവ്മെന്റുകളും സ്കോളര്‍ഷിപ്പുകളും വിതരണം ചെയ്തു. ഹെഡ് ഓഫിസ് വിദ്യാഭ്യാസ ധനസഹായങ്ങള്‍ യൂണിയന് വൈസ് പ്രസിഡന്റ് കെ.ജി. ചിന്താര്‍മണി വിതരണം ചെയ്തു. രാമായണ പാരായണ, പ്രശ്നോത്തരി വിജയികള്‍ക്കുള്ള സമ്മാനദാനവും നിര്‍വഹിച്ചു. എന്‍എസ്എസ് യൂണിയന് പ്രസിഡന്റും നായക സഭാംഗവുമായി പ്രവര്‍ത്തിച്ച കണ്ണേഴത്ത് കെ.ജി. രാഘവന് നായരെ യോഗത്തില്‍ ആദരിച്ചു. മാതൃക കരയോഗങ്ങളായി തിരഞ്ഞെടുക്കപ്പെട്ട വരകാടി , കളരിയില്ഭാഗം, തുറവൂര്‍ അഷ്ടമിരോഹിണി കരയോഗങ്ങള്‍ക്കും മാതൃകാ വനിതാസമാജങ്ങളായി തിരഞ്ഞെടുത്ത വരകാടി ഐശ്വര്യ, പുളിയംകോട്ടുഭാഗം, വരകാടി തെക്ക് വനിതാസമാജങ്ങള്ക്കും അവാര്‍ഡുകള്‍ വിതരണം ചെയ്തു.
മാതൃകാ കരയോഗം പ്രസിഡന്റ് പട്ടണക്കാട് കരയോഗത്തിലെ രാധാകൃഷ്ണന്, സെക്രട്ടറി ചേര്‍ത്തല തെക്കിലെ ചെല്ലപ്പ കുറുപ്പ്, മാതൃകാ വനിതാസമാജം പ്രസിഡന്റ് ശ്രീകണ്ഠമംഗലത്തിലെ ഭവാനി കുഞ്ഞമ്മ, സെക്രട്ടറി ശ്രീവിലാസത്തിലെ രാജലക്ഷ്മി എന്നിവര്‍ക്കും അവാര്‍ഡുകള്‍ സമ്മാനിച്ചു. യൂണിയന് പ്രസിഡന്റ് കെ. പങ്കജാക്ഷപണിക്കര്‍ അദ്ധ്യക്ഷത വഹിച്ചു. പ്രഫ. ഇലഞ്ഞിയില്‍ രാധാകൃഷ്ണന്, എസ്. മുരളീകൃഷ്ണന്, സി.ബി. മോഹന്‍ നായര്‍, ജെ. സരോജിനിയമ്മ, എന്‍. മാധവിയമ്മ, സെക്രട്ടറി ബി. ഗോപാലകൃഷ്ണന് നായര്‍, എസ്. ജയകൃഷ്ണന് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: