കുട്ടനാട്: ഇരുവൃക്കകളും തകരാറിലായ രണ്ടുപേര്‍ക്കു വൃക്ക മാറ്റിവയ്ക്കാന്‍ തുക സമാഹരിക്കുന്നതിന് ഒരു ഗ്രാമം ഇന്ന് കൈകോര്‍ക്കും. പുളിങ്കുന്ന് പഞ്ചായത്ത് ഒന്‍പതാം വാര്‍ഡ് കൊച്ചുവീട്ടില്‍ അപ്പച്ചായിയുടെ ഭാര്യ ഫിലോമിന വര്‍ഗീസ് (44), പത്താം വാര്‍ഡ് കാളകണ്ടം ചിറയില്‍ രതീഷ് തങ്കപ്പന് (34) എന്നിവരുടെ വൃക്ക മാറ്റിവയ്ക്കുന്നതിനായാണ് പഞ്ചായത്തിലെ സുമനസ്സുകള്‍ ധനസമാഹരണ പരിപാടി നടത്തുന്നത്.
വൃക്കകള്‍ തകരാറിലായതിനെത്തുടര്‍ന്ന് ഫിലോമിന ഏറെനാളുകളായി തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളജില്‍ ഡയാലിസിസിന് വിധേയയായിക്കഴിയുകയാണ്.ഇരു വൃക്കകളും തകരാറിലായതിനെത്തുടര്‍ന്നു ബേക്കറിത്തൊഴിലാളിയായിരുന്ന രതീഷ് തങ്കപ്പന് ഡയാലിസിസ് ചികില്‍സയ്ക്കായി മംഗലാപുരം മെഡിക്കല്‍ കോളജില്‍ കഴിയുകയാണ്. ഇരുവര്‍ക്കും അടിയന്തരമായി വൃക്ക മാറ്റിവയ്ക്കണമെന്നു നിര്‍ദേശിച്ചിട്ടുണ്ട്.
പതിനാറു വാര്‍ഡുകളുള്ള പഞ്ചായത്തില്‍ അറുപതു സ്ക്വാഡുകളിലായി ആയിരത്തിഅഞ്ഞൂറോളം സന്നദ്ധപ്രവര്‍ത്തകരാണു ധനസമാഹരണത്തിനിറങ്ങുക. സമാഹരണപരിപാടിയുടെ വിജയത്തിനായി ലീഡേഴ്സ് മീറ്റ്, ഗ്രാമ, പഞ്ചായത്തുതല കണ്‍വന്‍ഷനുകള്‍ എന്നിവയടക്കം പതിനെട്ടോളം യോഗങ്ങള്‍ നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: