ആലക്കോട്: കര്‍ണാടക വനത്തില്‍ നിന്നും ആനക്കൊമ്പ് കടത്തിയ കേസില്‍ ഒരാള്‍കൂടി പോലീസ് പിടിയിലായി. മണക്കടവ് ചീക്കാട്ടെ കുന്താളൂര് കുട്ടപ്പന്(70)ആണ് തൃശൂര്‍ പട്ടിക്കാട് ഫോറസ്റ്റ് അധികൃതരുടെ പിടിയിലായത്. ഈ കേസില്‍ നേരത്തെ അറസ്റ്റിലായവരുടെ മൊഴി പ്രകാരമാണ് കുട്ടപ്പനെയും അറസ്റ്റ് ചെയ്തത്. കര്‍ണാടക വനത്തില്‍ ചത്ത നിലയില്‍ കണ്ടെത്തിയ ആനയുടെ ജഡത്തില്‍ നിന്ന് കൊമ്പുകള്‍ എടുത്ത് വില്‍പ്പന നടത്തിയെന്നാണ് കേസ്. ഈ കേസില്‍ നേരത്തെ അഞ്ചുപേര്‍ അറസ്റ്റിലായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: