കോന്നി: ബിജെപിയും,യുവമോര്‍ച്ചയും കോന്നിയില്‍ നടത്തിയ സമരങ്ങള്‍ക്ക് ലഭിച്ച ജനപിന്തുണ ഭരണ, പ്രതിപക്ഷ പാര്‍ട്ടികളുടെ യുവജന സംഘടനകള്‍ക്ക് വിമര്‍ശനം നേരിടേണ്ടി വരുന്നു.
ജനകീയ വിഷയങ്ങളില്‍ നിന്ന് ഭരണക്ഷിയുടെ യുവജന സംഘടനയായ ഡിവൈഎഫ്ഐ യും പ്രതിപക്ഷത്തിന്റെ യുവജനസംഘടനയായ യൂത്ത് കോണ്‍ഗ്രസും മൗനവൃതം ആചരിച്ചപ്പോള്‍ ബിജെപിയും യുവജന സംഘടനയായ യുവമോര്‍ച്ചയും നടത്തിയ സമരങ്ങള്‍ക്ക് ലഭിച്ച ജനപിന്തുണ ഇരു പാര്‍ട്ടികളേയും അങ്കലാപ്പിലാക്കിയിരിക്കുന്നു. ശബരിമല തീര്‍ത്ഥാടകര്‍ക്ക് സൗകര്യം ഒരുക്കാന്‍ ശബരിമല അവലോകന യോഗം വിളിക്കാന്‍ കോന്നി ഗ്രാമപഞ്ചായത്ത് കാട്ടിയ അലംഭാവത്തിനെതിരെ കോന്നി ഗ്രാമപഞ്ചായത്ത് ഓഫീസിലേക്കും, റേഷന്‍കാര്‍ഡിലെ അപാകതയ്ക്കെതിരെ കോന്നി വില്ലേജ് ഓഫീസിലേക്കും ബിജെപി കോന്നി പഞ്ചായത്ത് കമ്മറ്റി നടത്തിയ മാര്‍ച്ചിന്റെയും ധര്‍ണ്ണയുടെയും അലകള്‍ കെട്ടടങ്ങുന്നതിന് മുന്‍പ് മറ്റൊരു കാലിക പ്രസക്തമായ വിഷയം ഏറ്റെടുത്ത് യുവമോര്‍ച്ചയും സമരമുഖത്ത് അണിനിരന്നു.
ചൈനീസ് ഉത്പന്നങ്ങള്‍ക്കെതിരെ കോന്നിയില്‍ നടത്തിയ കാബയിനും, ഉദ്ഘാടനം കഴിഞ്ഞ് ഒരുവര്‍ഷമായിട്ടും താലൂക്ക് ആശുപത്രിയിലെ പുതിയ കെട്ടിടം തുറന്ന് പ്രവര്‍ത്തിക്കാതിരുന്നതിന് എതിരെയും, ഇതിന് കാരണക്കാര്‍ വാട്ടര്‍ അതോറിറ്റി ഓഫീസിന്റെ പിടിപ്പ് കേടാണെന്ന് മനസിലാക്കി അവിടേക്ക് യുവമോര്‍ച്ച നടത്തിയ പ്രതിക്ഷേധ ജ്വാലയും പാര്‍ട്ടിക് കോന്നിയില്‍ ലഭിച്ച ജനപിന്തുണ വിളിച്ചോതുന്നതായിരുന്നു. ബിജെപിയുടേയും യുവമോര്‍ച്ചയുടേയും സമരത്തെ തുടര്‍ന്ന് കോന്നി ബ്ലോക്ക് പഞ്ചായത്ത് കമ്മറ്റി അടിയന്തിരമായി ചേരുകയും ,ആശുപത്രി മാനേജ്മെന്റ് കമ്മറ്റി ചേര്‍ന്ന് പുതിയ കെട്ടിടം തിങ്കളാഴ്ച തുറന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിക്കുകയു ചെയ്തു. കോന്നിയില്‍ ബിജെപി അടിക്കടി ജനകീയ വിഷയങ്ങളില്‍ ഇടപെടുന്നതും പരിഹാരം കാണുന്നതും ഇരുമുന്നണികളേയും അങ്കലാപ്പിലാക്കി. ഡിവൈഎഫ്ഐ കോന്നി വാട്ടര്‍ അതോറിറ്റി ഓഫീസിലേക്കും, കോണ്‍ഗ്രസ് കോന്നി താലൂക്ക് സപ്ലെ ഓഫീസിലേക്കും മാര്‍ച്ച് നടത്തിയാണ് മുഖം രക്ഷിക്കാന്‍ ശ്രമിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: