കോഴിക്കോട്: ഈ വര്‍ഷത്തെ പത്മപ്രഭാ പുരസ്കാരത്തിന് മലയാള കവി വി. മധുസൂദനന് നായര്‍ അര്‍ഹനായി. 75,000 രൂപയും പത്മരാഗക്കല്ല് പതിച്ച ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം.
1949 നെയ്യാറ്റിന്‍കരയില്‍ ജനിച്ച മധുസൂദനന് നായര്‍ മാധ്യമപ്രവര്‍ത്തനത്തിന്റെയും കേരളഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിലെ പരിഭാഷകവൃത്തിയുടേയും കാലത്തിന് ശേഷമാണ് കോളേജ് അധ്യാപനത്തിലേക്കെത്തുന്നത്. തിരുവനന്തപുരം സെന്റ് സേവ്യേഴ്സ് കോളേജില്‍ മലയാളവിഭാഗം തലവനായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
നാറാണത്ത് ഭ്രാന്തന്, ഗാന്ധര്‍വ്വം, ഗാന്ധി, അച്ഛന് പിറന്ന വീട് എന്നിവയാണ് പ്രധാന കൃതികള്‍. 1992ലെ കവിതയ്ക്കുള്ള കേരളസാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചത് നാറാണത്ത് ഭ്രാന്തനായിരുന്നു. 2003ലെ ആശാന് പുരസ്കാരം, 2015ലെ ജന്മാഷ്ടമി പുരസ്കാരം തുടങ്ങിയവ വി. മധുസൂദനന് നായര്‍ക്ക് ഭിച്ച അംഗീകാരങ്ങളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: