കോഴിക്കോട്: അന്തിമ വിജയം ധര്‍മ്മത്തിന്റെയും സത്യത്തിന്റെയും പക്ഷത്തായിരിക്കുമെന്നതിന്റെ തെളിവാണ് മാറാട് കൂട്ടക്കൊലക്ക് പിന്നിലെ ഗൂഢാലോചന സിബിഐ അന്വേഷിക്കണമെന്ന ഹൈക്കോടതി വിധി എന്ന് ബിജെപി, മാറാട് അരയ സമാജം, ഹിന്ദു ഐക്യവേദി നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
കൂട്ടക്കൊലയ്ക്ക് പിന്നിലെ ഗൂഢാലോചന അന്താരാഷ്ട്ര ബന്ധം, സാമ്പത്തിക സ്രോതസ്സ് എന്നിവയെക്കുറിച്ച് അന്വേഷിക്കണമെന്ന ആവശ്യത്തെ കേരള സര്‍ക്കാരുകളും അന്നത്തെ യുപിഎ സര്‍ക്കാരും അവഗണിക്കുകയായിരുന്നു. കൂട്ടിലടച്ച തത്തയെപ്പോലെ സിബിഐയും രാഷ്ട്രീയ സമ്മര്‍ദ്ദത്തിന് വിധേയമായി. മുസ്ലിം ലീഗന്റെ സമ്മര്‍ദ്ദം മൂലമാണ് സിബിഐ അന്വേഷണമെന്ന ന്യായമായ ആവശ്യത്തെ തടഞ്ഞുവെച്ചത്.
മാറിയ സാഹചര്യത്തില്‍ സ്വതന്ത്രമായി തീരുമാനമെടുത്ത് മാറാട് കൂട്ടക്കൊലയെക്കുറിച്ച് അന്വേഷണമാവാമെന്ന സിബിഐയുടെ നിലപാടാണ് കേസില്‍ വഴിത്തിരിവായത്. കേരളത്തിലെ ഒത്തുതീര്‍പ്പ് രാഷട്രീയത്തിന് ഏറ്റ കനത്ത തിരിച്ചടിയാണിത്.
ദീര്‍ഘകാലത്തെ സമര-പ്രക്ഷോഭങ്ങളിലൂടെ സിബിഐ അന്വേഷണത്തിന് വേണ്ടി പ്രവര്‍ത്തിച്ച അരയസമാജത്തിന്റെയും ഹിന്ദുസംഘടനകളുടെയും ആവശ്യം അംഗീകരിക്കപ്പെട്ടിരിക്കയാണ്. ഈ പ്രക്ഷോഭത്തിന് പിന്തുണ നല്‍കുകയും പ്രക്ഷോഭങ്ങള്‍ക്ക് അണിനിരക്കുകയും ചെയ്ത കേരളത്തിലെ പ്രമുഖ വ്യക്തികള്‍, വിവിധ സംഘടനകള്‍, ആദ്ധ്യാത്മികാചാര്യന്മാര്, നിയമജ്ഞന്മാര് മാധ്യമ പ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് അരയസമാജത്തിന്റെയും ഹിന്ദു സംഘടനകളുടെയും നന്ദി അറിയിക്കുന്നുവെന്ന് നേതാക്കള്‍ അറിയിച്ചു.
ബിജെപി ജില്ലാ പ്രസിഡന്റ് ടി.പി. ജയചന്ദ്രന്, അരയ സമാജം പ്രസിഡന്റ് എ. അംബുജാക്ഷന്, കേസില്‍ അരയസമാജത്തിന് വേണ്ടി കക്ഷിചേര്‍ന്ന സെക്രട്ടറി എ.വിലാസ്, ഹിന്ദുഐക്യ വേദി ജില്ലാ സംഘടനാ സെക്രട്ടറി കെ. ഷൈനു എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: